Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തിൽ മൂന്ന്​ സ്ത്രീകൾക്ക് പരിക്ക്

text_fields
bookmark_border
അടിമാലി: മൂന്ന്​ ദിവസങ്ങളിലായി പീച്ചാട്​ കാട്ടുപന്നി ആക്രമണത്തിൽ മൂന്ന്​ സ്ത്രീകൾക്ക് പരിക്കേറ്റു. സെവന്തിക (57), സുമതി (39), രാജലക്ഷ്മി (44) എന്നിവർക്കാണ് പരിക്ക്. സാരമായി പരിക്കേറ്റ സെവന്തിക, സുമതി എന്നിവർ അടിമാലി താലൂക്ക്​ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ആശങ്ക പരത്തുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ ഡി.എഫ്.ഒ ഉത്തരവിട്ടതായി അഡ്വ. എ. രാജ എം.എൽ.എ പറഞ്ഞു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പീച്ചാട്, കുരിശുപാറ മേഖലകളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. തിങ്കളാഴ്ച രാവിലെ സെവന്തി കൃഷിയിടത്തില്‍ നില്‍ക്കുമ്പോഴാണ്​ കാട്ടുപന്നി ആക്രമിച്ചത്. ശനിയാഴ്ച് കുരിശുപാറയില്‍ ഉണ്ടായ ആക്രമണത്തിലാണ്​ തോട്ടം തൊഴിലാളിയായ സുമതിക്ക് പരിക്കേറ്റത്​. എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ കൂട്ടമായെത്തിയ കാട്ടുപന്നികളിലൊന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ എ. രാജ എം.എൽ.എ സന്ദര്‍ശിച്ചു. വിശ്വകർമ സഭ മേഖല സമ്മേളനം പീരുമേട്: വിശ്വകർമ തൊഴിലാളികളോടുള്ള സർക്കാറിന്‍റെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള വിശ്വകർമ സഭ പീരുമേട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികൾക്ക് പീരുമേട്ടിൽ നൽകിയ സ്വീകരണം സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ സി.വി. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. ഗീത കുമാർ, സിജു, എം.എസ്. മോഹൻ, ബിനു രാജേഷ് എന്നിവർ സംസാരിച്ചു. യൂനിറ്റ് ഉദ്ഘാടനം രാജാക്കാട്: കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറന്‍റ്​ അസോ. രാജാക്കാട് യൂനിറ്റ് ഉദ്ഘാടനം ചൊവ്വാഴ്ച മൂന്നിന് രാജാക്കാട് ലെമൺ ഗ്രാസ് ഹോട്ടലിൽ സംസ്ഥാന പ്രസിഡന്‍റ്​ ജി. ജയപാൽ നിർവഹിക്കും. ജില്ല പ്രസിഡന്‍റ്​ എം.എസ്. അജി അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story