Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:28 AM IST Updated On
date_range 5 April 2022 5:28 AM ISTശൈശവ വിവാഹം: ശിശുസംരക്ഷണ യൂനിറ്റ് ഇടപെടുന്നു
text_fieldsbookmark_border
ഏഴിന് വിവിധ വകുപ്പുകളുടെ യോഗം ഉടുമ്പൻചോലയിൽ തൊടുപുഴ: തോട്ടം മേഖല കേന്ദ്രീകരിച്ച് ലോക്ഡൗൺ കാലത്ത് ശൈശവ വിവാഹങ്ങൾ നടന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ യൂനിറ്റ് ഇടപെടുന്നു. ഉടുമ്പൻചോല, നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ വിവാഹങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച ഉടുമ്പൻചോലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് യോഗം വിളിച്ചിട്ടുണ്ട്. ലോക്ഡൗൺ സമയത്ത് കുട്ടികൾ വീടുകളിലും മറ്റും കഴിഞ്ഞ സാഹചര്യത്തിലാണ് വിവാഹം നടന്നതെന്നാണ് വിവരം. തമിഴ്നാട്ടിൽ വിവാഹം നടത്തിയ ഫോട്ടോ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിനും ലഭിച്ചിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് നെടുങ്കണ്ടം പൊലീസ് ഒരു വിവാഹം തടഞ്ഞിരുന്നു. എന്നാൽ, പൊലീസിന്‍റെ കണ്ണുവെട്ടിച്ച് പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് ആ വിവാഹം നടത്തിയശേഷം തിരികെ എത്തിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റൊരു വിവാഹം നിശ്ചയം നടത്തിയതായും ശിശുസംരക്ഷണ യൂനിറ്റിന് വിവരം ലഭിച്ചിട്ടുണ്ട്. വിവാഹം തോട്ടം മേഖലയിൽ നിശ്ചയിച്ചശേഷം തമിഴ്നാട്ടിലെത്തിച്ച് നടത്തുന്നതിനാൽ നടപടി സ്വീകരിക്കുന്നതിന് നിയമപരമായ തടസ്സം പൊലീസിനുണ്ടെന്നാണ് അധികൃതർ പറയുന്നത്. തമിഴ്നാട്ടിലുള്ള ബന്ധുക്കളുടെ സഹായവും വിവാഹം നടത്തുന്നതിനുണ്ട്. ഇതിനുപുറമേ വിദ്യാർഥിനികളുടെ പഠനം നിർത്തി ജോലിക്ക് അയക്കുന്നതായും പരാതികളുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഏഴിന് യോഗം വിളിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ്, ജനപ്രതിനിധികൾ, പൊലീസ്, അധ്യാപകർ, സ്കൂൾ കൗൺസിലേഴ്സ്, അംഗൻവാടി ജീവനക്കാർ, സി.ഡി.എസ് എന്നിവരടക്കം യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തടയുന്നതിനാവശ്യമായ കർമപദ്ധതികൾ രൂപവത്കരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ പറഞ്ഞു. ബോധവത്കരണമടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും. TDL NEWS CUTTING
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story