Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:39 AM IST Updated On
date_range 4 April 2022 5:39 AM ISTകോവിഡിൽ പ്രസിലെ ജോലി പോയി; കള്ളനോട്ട് അച്ചടി തുടങ്ങിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കുമളി: കോവിഡ് നിയന്ത്രണങ്ങൾക്കിടെ പ്രിന്‍റിങ് പ്രസിലെ ജോലി നഷ്ടമായ യുവാവിനെ 86,000 രൂപയുടെ കള്ളനോട്ടുകളുമായി പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ കമ്പം നഗരസഭ ഓഫിസിന് സമീപത്ത് താമസിക്കുന്ന ഗുണശേഖരനാണ് (33) അറസ്റ്റിലായത്. ഇദ്ദേഹത്തിൻെറ പക്കൽനിന്ന് 500, 200, 100, 50 രൂപയുടെ കള്ളനോട്ടുകൾ പൊലീസ് കണ്ടെടുത്തു. കമ്പത്തെ പ്രസിൽ ജോലിക്കാരനായിരുന്ന ഗുണശേഖരൻ കോവിഡ് തുടങ്ങിയതോടെ ജോലി നഷ്ടമായി വീട്ടിൽ കഴിയുകയായിരുന്നു. ഇതിനിടെ, സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിന് പ്രിന്‍റർ, സ്കാനർ ഉൾപ്പെടെ സാധനങ്ങൾ വാങ്ങി. എന്നാൽ, കെട്ടിടത്തിന് അഡ്വാൻസും മറ്റ് ചെലവുകൾക്കും പണം ഇല്ലാതായതോടെ സ്ഥാപനം തുടങ്ങാനായില്ല. ഇതിനിടെ, വീട്ടിൽ കള്ളനോട്ടുകൾ തയാറാക്കി വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കമ്പത്ത് പലഭാഗത്തും കള്ളനോട്ട് ചെലവഴിക്കപ്പെടുന്നതായി പൊലീസിനു ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റിലായ പ്രതിയെ ഉത്തമപാളയം കോടതി റിമാൻഡ് ചെയ്തു. cap:കമ്പത്ത് കള്ളനോട്ടുകളുമായി പിടിയിലായ യുവാവ് ......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
