Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനങ്ങൾ അനധികൃതമായി...

വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതായി പരാതി

text_fields
bookmark_border
ചെറുതോണി: ജില്ല ആസൂത്രണസമിതി കാര്യാലയത്തി‍ൻെറ പാർക്കിങ്​ ഏരിയയിൽ സ്വകാര്യവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുകയും പ്ലാനിങ്​ ഓഫിസിലെ പൈപ്പിൽനിന്ന്​ വെള്ളമെടുത്ത് വാഹനങ്ങൾ കഴുകുകയും ചെയ്യുന്നതായി പരാതി. ഇടുക്കി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല ആസൂത്രണ സമിതി കാര്യാലയം, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കാര്യാലയം, ഹരിത കേരളം, ജില്ല വികസന കമീഷണറുടെ കാര്യാലയം തുടങ്ങിയ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തി‍ൻെറ പാർക്കിങ്​ ഏരിയയിൽ എൻ.എച്ച്.എം കോൺട്രാക്ട് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെ സർക്കാർ വാഹനങ്ങളും ജീവനക്കാരുടെ വാഹനങ്ങളും പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. നാഷനൽ ഹെൽത്ത് സ്കീമിന്റെ കോൺട്രാക്ട് എടുത്ത പത്തോളം സ്വകാര്യവാഹനങ്ങളാണ് ജില്ല ആസൂത്രണ സമിതി കെട്ടിടത്തിന് മുന്നിലെ പരിമിതസ്ഥലത്ത്​ പാർക്ക് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ അവിടെനിന്ന് മാറ്റി പാർക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ല പ്ലാനിങ്​ ഓഫിസർ രണ്ട് തവണ ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകുകയും ജീവനക്കാർ നേരിട്ട് ജില്ല മെഡിക്കൽ ഓഫിസറോട് പരാതിപ്പെടുകയും ചെയ്തിട്ടും നീക്കാൻ നടപടിയുണ്ടാകുന്നില്ലെന്ന്​ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story