Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right'നിറപത്തായം' ജൈവകാർഷിക...

'നിറപത്തായം' ജൈവകാർഷിക വിജ്ഞാന സെമിനാർ

text_fields
bookmark_border
നിറപത്തായം ജൈവകാർഷിക വിജ്ഞാന സെമിനാർ
cancel
കട്ടപ്പന: റോട്ടറി കട്ടപ്പന ഹെറിറ്റേജ്​ നേതൃത്വത്തിൽ റോട്ടറി കട്ടപ്പന അപ്​ടൗൺ, തേക്കടി റോട്ടറി ക്ലബ്, മുരിക്കാശ്ശേരി റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ 'നിറപത്തായം' പേരിൽ ജൈവകാർഷിക വിജ്ഞാന സെമിനാർ സംഘടിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്തു. റോട്ടറി അസി. ഗവർണർ ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ജോബി, റോട്ടറി ഭാരവാഹികളായ ഡോ. മാത്യു തോമസ്, രാജേഷ് നാരായണൻ, പി. മോഹൻകുമാർ, ബാബു ഫ്രാൻസിസ്, ടി.ആർ. സാബു, കെ.എസ്. ശശി, ഷിബി ഫിലിപ്പ്, എബിൻ ജോസ്, സിബിച്ചൻ തോമസ്, വിജി ജോസഫ് എന്നിവർ സംസാരിച്ചു. കാർഷിക വിദഗ്​ധൻ വേണു അനിരുദ്ധൻ ക്ലാസെടുത്തു. 'കർഷകരും പാരിസ്ഥിതിക പ്രശ്നങ്ങളും' വിഷയത്തിൽ ആർ. ജയശങ്കറും 'കർഷകരും ആരോഗ്യപ്രശ്നങ്ങളും' വിഷയത്തിൽ ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റ് ഡോ. സി.എം. രാധാകൃഷ്ണനും ക്ലാസെടുത്തു. മികച്ച കർഷകരെ ആദരിച്ചു. ഫോട്ടോ. കട്ടപ്പനയിൽ നടന്ന നിറപത്തായം ജൈവകാർഷിക വിജ്ഞാന സെമിനാർ ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story