Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപദ്ധതി നിർവഹണത്തിൽ...

പദ്ധതി നിർവഹണത്തിൽ നേട്ടം കൊയ്​ത്​ മൂന്നാർ പഞ്ചായത്ത്​

text_fields
bookmark_border
മൂന്നാർ: പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും ചരിത്രനേട്ടവുമായി മൂന്നാർ പഞ്ചായത്ത്. 25 വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രകടനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം കാഴ്ചവെച്ചത്. പദ്ധതി നിർവഹണത്തിനുള്ള തുകയുടെ 92ശതമാനവും ഇത്തവണ ചെലവഴിച്ചു. 87 ശതമാനം നികുതിയും പിരിച്ചെടുക്കാൻ കഴിഞ്ഞതായി പ്രസിഡന്‍റ്​ പ്രവീണ രവികുമാർ പറഞ്ഞു. ബജറ്റിൽ ഒമ്പതുകോടി പദ്ധതിക്കായി വകയിരുത്തിയതിൽ 8.42 കോടി ചെലവഴിച്ചു. 21 വാർഡുകളിൽനിന്ന്​ 1.13 കോടി നികുതി ഉള്ളതിൽ 98 ലക്ഷം രൂപ പിരിക്കാൻ കഴിഞ്ഞു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിഭാഗം ഉൾപ്പെടെ 42 കുടുംബങ്ങൾക്ക് വീട് വെക്കാൻ ഭൂമി വാങ്ങാൻ പണം അനുവദിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലയിലാണ് ഭൂമി വാങ്ങി നൽകിയത്. ഇതിനായി 84 ലക്ഷം രൂപ ചെലവഴിച്ചു. വീട് നിർമാണത്തിനായി 96 ലക്ഷം രൂപയും ചെലവഴിച്ചു. പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞതായി പ്രസിഡന്‍റും സെക്രട്ടറി സഹജനും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story