Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബോട്ടിങ്​ ടിക്കറ്റ്...

ബോട്ടിങ്​ ടിക്കറ്റ് കൗണ്ടറിലെ മോഷണം: പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
ചെറുതോണി: വെള്ളാപ്പാറയിൽ വനം വകുപ്പി‍ൻെറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബോട്ടിങ്​ ടിക്കറ്റ് കൗണ്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പൈനാവ് പുത്തൻപുരയിൽ അപ്പു (49), ഗാന്ധിനഗർ കണ്ണാംപറമ്പിൽ ബിജു (50), ഗാന്ധിനഗർ നിരപ്പേൽ തങ്കച്ചൻ (63) എന്നിവരാണ് പിടിയിലായത്. മാർച്ച്​ 16ന് രാത്രിയിലാണ് കൗണ്ടറി‍ൻെറ താഴ് അറുത്ത് ഉള്ളിൽക്കടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 7300 രൂപ മോഷ്ടിച്ചത്. താഴ് മുറിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡിൽനിന്ന്​ ലഭിച്ച വിരലടയാളമാണ് പ്രതികൾ പിടിയിലാകാൻ കാരണം. ഇടുക്കി സി.ഐ ബി. ജയൻ, എസ്.ഐ എൻ.എസ്. റോയി, സി.പി.ഒമാരായ ജോഹുൽ, ജീനു, രഞ്ജൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story