Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:37 AM IST Updated On
date_range 3 April 2022 5:37 AM ISTകൃഷിത്തോട്ടങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം
text_fieldsbookmark_border
മറയൂർ: കാട്ടാനശല്യം അതിരൂക്ഷമായിട്ടും വനം വകുപ്പിന്‍റെ മൗനം തുടരുന്നു. സ്ഥിരമായി കാട്ടാനകൾ കൃഷിത്തോട്ടത്തിൽ എത്തി വിളകൾ നശിപ്പിക്കുകയാണ്. കർഷകർക്ക് ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. വെള്ളിയാഴ്ച രാത്രി വെട്ടുകാട്ടിൽ എത്തിയ കാട്ടാനക്കൂട്ടം അനീഷിന്‍റെ ഫാം ഹൗസ് പരിസരത്ത് വാഴ, കമുക്, പച്ചക്കറി കൃഷി വിളകൾ പൂർണമായും നശിപ്പിച്ചു. പുലർച്ച മൂന്നിനാണ് കാട്ടാനകൾ എത്തിയത്. അയൽവാസിയായ ഓമന സുബ്രഹ്മണ്യൻ വീടിന് സമീപത്ത് ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കാട്ടാനകൾ 10 മീറ്റർ ദൂരത്തിൽ നിൽക്കുന്നത് കണ്ട് ഭയന്ന് വീട്ടിൽ കയറുകയായിരുന്നു. കെട്ടുറപ്പില്ലാത്ത വീടായതിനാൽ ആനയുടെ ആക്രമണം ഉണ്ടാകുമോയെന്ന് ഭയന്നാണ് ഇവർ കഴിയുന്നത്. ആന വീണ്ടും എത്തുമെന്ന ഭീതിയും ഉണ്ട്. കീഴാന്തൂർ കുളച്ചിവയൽ മേഖലയിൽ ശീതകാല പച്ചക്കറിവിളകളായ കാരറ്റ്, കാബേജ്, ബീൻസ്, സ്ട്രോബറി, വെളുത്തുള്ളി, വാഴ കൃഷികളും നശിപ്പിച്ചിരുന്നു. തുടർച്ചയായി പ്രദേശത്ത് കാട്ടാനക്കൂട്ടം കണ്ടു വരുന്ന സാഹചര്യത്തിൽ കർഷകർ പരാതിപ്പെട്ടെങ്കിലും വനം വകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. TDL ELEPHANT കാട്ടാനകൾ നശിപ്പിച്ച അനീഷിന്‍റെ കൃഷിത്തോട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story