Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാചകവാതക വിലവർധനയിൽ...

പാചകവാതക വിലവർധനയിൽ പ്രതിഷേധം

text_fields
bookmark_border
തൊടുപുഴ: വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വൻവിലവർധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ്​ റസ്റ്റാറൻറ് അസോ. തൊടുപുഴ ഇൻകംടാക്സ് ഓഫിസിനു മുന്നിൽ ധർണയും പ്രകടനവും നടത്തി. സംസ്ഥാന വർക്കിങ്​ പ്രസിഡൻറ് എം.എൻ. ബാബു ഉദ്ഘാടനംചെയ്തു. വെള്ളിയാഴ്ച മാത്രം 256 രൂപയും അഞ്ചുമാസമായി 530 രൂപയുമാണ് ഒരു സിലിണ്ടറിന് വർധിപ്പിച്ചത്. ശരാശരി അഞ്ചു സിലിണ്ടർ പ്രതിദിനം ഉപയോഗിക്കുന്ന സ്ഥാപനത്തിന് ഗ്യാസിൽ മാത്രം ദിവസം 2700 രൂപയോളം അധികചെലവ്​ വന്നു. കൂടാതെ പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ എല്ലാസാധനങ്ങൾക്കും വലിയതോതിൽ വിലവർധന ഉണ്ടായിട്ടുണ്ട്. ഉൽപന്നങ്ങൾക്ക്​ വില വർധിപ്പിക്കാതിരിക്കാൻ തൊഴിലാളികളെ ചുരുക്കിയും മറ്റുമാണ് സ്ഥാപനങ്ങൾ അതിജീവനം നടത്തുന്നത്. കോവിഡ് മഹാമാരി മൂലം ഊർധശ്വാസം വലിക്കുന്ന ഭക്ഷണ ഉൽപാദന വിതരണമേഖലക്ക് സർക്കാറുകളുടെ ഭാഗത്തുനിന്ന് കൈത്താങ്ങ് ഉണ്ടായില്ലെങ്കിൽ ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കേണ്ടിവരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ല ഭാരവാഹികളായ പി.കെ. മോഹനൻ, ജയൻ ജോസഫ്, വി. പ്രവീൺ, വിൽബർട്ട് ജേക്കബ്, പ്രതീഷ്​കുര്യാസ്, കണ്ണൻ പി.ആർ. പ്രതീപ്, കെ.ബി. നൗഷാദ്‌, ടി.കെ. സജി, പി.ആർ. ബേബി ജോസഫ്, എം.ആർ. ഗോപൻ എന്നിവർ സംസാരിച്ചു. TDL HOTEL പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കെ.എച്ച്.ആർ.എ ഇൻകം ടാക്സ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വർക്കിങ്​ പ്രസിഡൻറ് എം.എൻ. ബാബു ഉദ്ഘാടനം ചെയ്യുന്നു ന്യൂമാനൈറ്റ്​സ്​ മെഗാ സംഗമവും യാത്രയയപ്പും തൊടുപുഴ: ന്യൂമാൻ കോളജ്​ പൂർവ വിദ്യാർഥി സംഘടനയായ ന്യൂമാ നൈറ്റ്​സിന്‍റെ 2021-22 വർഷ​ത്തെ മെഗാസംഗമവും കോളജിൽനിന്ന്​ വിരമിക്കുന്ന അധ്യാപരെ ആദരിക്കലും ഞായറാഴ്ച ഉച്ചക്ക്​ 2.30ന് കോളജിലെ സാൻജോ ഹാളിൽ നടക്കും. ന്യൂമാനൈറ്റ്​സ്​ പ്രസിഡന്‍റ്​​ എം.എൻ. ബാബു അധ്യക്ഷതവഹിക്കും. പൂർവവിദ്യാർഥി ജസ്റ്റിസ് സോഫി തോമസ്​ ഉദ്ഘാടനംചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാവും. കോളജ്​ പിൻസിപ്പൽ ​ഡോ. തോംസൺ ജോസഫ്​, വൈസ്​ പ്രിൻസിപ്പൽ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, കോമേഴ്​സ്​ വിഭാഗം മേധാവി ഡോ. എ.പി. ഫിലിപ്, ഫിസിക്സ് വിഭാഗം മേധാവി ഡോ. അ​ലോഷ്യസ് സാബു എന്നിവർക്കാണ് യാത്രയയപ്പ്​ നൽകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story