Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷകരുടെ...

കർഷകരുടെ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണണം -പി.ജെ. ജോസഫ്​

text_fields
bookmark_border
തൊടുപുഴ: ജില്ലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് കേരള കോൺഗ്രസ്​ ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പാർട്ടി ജില്ല നേതൃയോഗം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങളിൽ അടിയന്തര മാറ്റം വരുത്തണം. ഇതിനാവശ്യമായ നിയമനിർമാണം ഉടൻ നടത്തേണ്ടതുണ്ട്. 2019ൽ തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷി തീരുമാനം നടപ്പാക്കിയിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവൻ നഷ്​ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം. വന്യമൃഗങ്ങളിൽനിന്ന്​ ജനങ്ങൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം നൽകുന്നതിനുള്ള പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തണമെന്നും പി.ജെ. ജോസഫ്​ പറഞ്ഞു. നേതൃയോഗത്തിൽ ജില്ല പ്രസിഡന്‍റ്​ എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. ജില്ലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 11ന്​ രാവിലെ 11ന്​​ ചെറുതോണിയിൽ പ്രതിഷേധ ധർണ നടത്താൻ തീരുമാനിച്ചു. ഫ്രാൻസിസ്​ ജോർജ്, മാത്യു സ്റ്റീഫൻ, ഷീല സ്റ്റീഫൻ, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചൻ, വർഗീസ്​​ വെട്ടിയാങ്കൽ, റോയി ഉമ്മൻ, വി.എ. ഉലഹന്നാൻ, ഫിലിപ് മലയാറ്റ്, എം.ജെ. കുര്യൻ, അഡ്വ. ഷൈൻ വടക്കേക്കര എന്നിവർ സംസാരിച്ചു. ഫുട്ബാൾ കോച്ചിങ് ക്യാമ്പ് തൊടുപുഴ: സോക്കർ സ്കൂൾ സംഘടിപ്പിക്കുന്ന സമ്മർ ഫുട്​ബാൾ കോച്ചിങ്​ ക്യാമ്പ് കെ.പി. തോമസ് ഉദ്​ഘാടനം ചെയ്തു. കോച്ചിങ് ക്യാമ്പിന് മുൻ സംസ്ഥാന താരം പി.എ. സലിംകുട്ടി, സ്​പോർട്​സ്​ മെഡിസിൻ സ്​പെഷലിസ്റ്റ്​ ഡോ. അജീഷ് ടി.അലക്സ്‌, ദേശീയ താരങ്ങളായ അഞ്ജലി ജോസ്, രാഹുൽ. എസ്​, കായിക പരിശീലകരായ അമൽ വി.ആർ, അനന്തു ജോസഫ്, അഭിനവ്​, ജോബി ജോസഫ്, ജിത്തു എന്നിവരാണ് നേതൃത്വം നൽകുന്നത്. അഞ്ച്​ മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചേരാം. ഫോൺ:​ 9645740487, 7561842953.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story