Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ-റെയിൽ; സിവിൽ...

കെ-റെയിൽ; സിവിൽ സ്​റ്റേഷനിലേക്ക്​ യൂത്ത് ലീഗ് മാർച്ച്​

text_fields
bookmark_border
തൊടുപുഴ: കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുസ്​ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡന്‍റ്​ എം.എസ്. മുഹമ്മദ് ഉദ്​ഘാടനം ചെയ്തു. മങ്ങാട്ടുകവലയിൽനിന്ന്​ ആരംഭിച്ച മാർച്ച് സിവിൽ സ്‌റ്റേഷന്​ മുന്നിൽ പൊലീസ്​ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ​പ്രതിഷേധ സംഗമത്തിൽ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി.എച്ച്. സുധീർ അധ്യക്ഷതവഹിച്ചു. മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ബാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ കെ.എസ്. സിയാദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ.എ.എം. അമീൻ, ജില്ല ഭാരവാഹികളായ പി.എം. നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, സൽമാൻ ഹനീഫ്, മുഹമ്മദ് ഷെഹിൻഷാ, അജാസ് പുത്തൻപുര, ഒ.ഇ. ലത്തീഫ്, കെ.എം. അൻവർ, എം.എം. അൻസാരി, എസ്.ടി.യു ജില്ല പ്രസിഡന്‍റ്​ കെ.എം. സലിം, എം.എസ്.എഫ് ജില്ല പ്രസിഡന്‍റ്​ കെ.എം. അജ്മൽ, ജനറൽ സെക്രട്ടറി ആഷിഖ് റഹീം, കർഷകസംഘം ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, നേതാക്കളായ കെ.എം. നിഷാദ്, അനസ് കോയാൻ, സി.ജെ. അൻഷാദ്, കെ.എം. അജിനാസ്, റിയാസ് പടിപ്പുര, അമാൻ പള്ളിക്കര, ഷഫീഖ് പനയ്ക്കൽ, എം.എ. സബീർ, പി.എ. നജീബ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി നിസാർ പഴേരി സ്വാഗതം പറഞ്ഞു. ​TDL YOUTH LEG കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ യൂത്ത്​ ലീഗ്​ നേതൃത്വത്തിൽ സിവിൽ സ്​റ്റേഷനിലേക്ക്​ നടത്തിയ മാർച്ച്​ വനിത വികസന കോർപറേഷൻ ജില്ല ഓഫിസ് തുറന്നു ഇടുക്കി: വനിതകളുടെ സമഗ്ര പുരോഗതി എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ കീഴിലെ കേരള വനിത വികസന കോർപറേഷന്‍റെ സേവനം ഇനി ഇടുക്കി ജില്ലയിലേക്കും. ജില്ല പഞ്ചായത്തിന്‍റെ ചെറുതോണി ഷോപ്പിങ്​ കോപ്ലക്സിലാണ്​ ഓഫിസ് പ്രവർത്തനമാരംഭിച്ചത്​. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വനിത വികസന കോർപറേഷൻ ചെയർപേഴ്സൻ കെ.സി. റോസക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജിജി കെ. ഫിലിപ് മുഖ്യതിഥിയായി. കലക്ടർ വായ്പ വിതരണം നടത്തി. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ല പഞ്ചായത്ത്​ അംഗം കെ.ജി. സത്യൻ, വനിത വികസന കോർപറേഷൻ ഡയറക്ടർ ഷൈലജ സുരേന്ദ്രൻ, ടി.വി. അനിത, വി.കെ. പ്രകാശിനി, ഗ്രേസ്. എം.ഡി, ഷീബ ലിയോൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ് പോൾ, മരിയപുരം പഞ്ചായത്ത് പ്രസിഡന്‍റ്​ ജിൻസി ജോയ്, ബ്ലോക്ക് പഞ്ചാത്ത് മെംബർ ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് മെംബർമാരായ നിമ്മി ജയൻ, പ്രഭ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. എം.ഡി വി.സി. ബിന്ദു സ്വാഗതവും മേഖല മാനേജർ എം.ആർ. രംഗൻ നന്ദിയും പറഞ്ഞു. ​TDL ROSHY വനിത വികസന കോർപറേഷൻ ജില്ല ഓഫിസ് ഉദ്​ഘാടനം മന്ത്രി റോഷി അഗസ്​റ്റിൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story