Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരസഭ...

കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തിന്​ പുതിയ വാഹനം

text_fields
bookmark_border
കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗത്തിന്​ പുതിയ വാഹനം
cancel
കട്ടപ്പന: ആരോഗ്യവിഭാഗത്തിനും ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾക്കുമായി പുതിയ വാഹനം എത്തി. നഗരസഭ ചെയർപേഴ്സൻ ബീന ജോബി വാഹനം ഫ്ലാഗ് ഓഫ്​ ചെയ്തു. വാഹനങ്ങളുടെ അപര്യാപ്തത മൂലം ആരോഗ്യവിഭാഗത്തിന്‍റെ പ്രവർത്തനവും ഹരിതകർമ സേനയുടെ മാലിന്യ ശേഖരണവും അവതാളത്തിലായിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ വാഹനം വാങ്ങാൻ തീരുമാനിച്ചത്. ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനകളും ഹരിതകർമ സേനയുടെ മാലിന്യ ശേഖരണവും ഇതോടെ വേഗത്തിലാകും. 'എന്‍റെ നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായി ഒമ്പതുലക്ഷം രൂപ വകയായിരുത്തിയാണ് വാഹനം വാങ്ങിയത്. നഗരസഭ സെക്രട്ടറി എസ്. ജയകുമാർ, കൗൺസിലർമാരായ പ്രശാന്ത് രാജു, തങ്കച്ചൻ പുരയിടം, ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്കുമാർ, ജുവാൻ ടി.മേരി, അനുപ്രിയ, സൗമ്യ, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: കട്ടപ്പന നഗരസഭയിൽ വാങ്ങിയ പുതിയ വാഹനത്തിന്‍റെ ഫ്ലാഗ്ഓഫ് ചെയർപേഴ്സൻ ബീന ജോബി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story