Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരസഭ:...

കട്ടപ്പന നഗരസഭ: പച്ചക്കറി മാർക്കറ്റ് ലേലത്തിൽ പ്രതിസന്ധി തുടരുന്നു

text_fields
bookmark_border
കട്ടപ്പന: നഗരസഭ പച്ചക്കറി മാർക്കറ്റ് ലേലം ചെയ്യുന്നത് സംബന്ധിച്ച പ്രതിസന്ധി തുടരുന്നു. ബസ് സ്റ്റാൻഡ്, സഹകരണ ആശുപത്രിക്ക്​ സമീപത്തെ സ്ഥലം, കന്നുകാലിച്ചന്ത എന്നിവയുടെ ലേലങ്ങൾക്ക് നഗരസഭ കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി. മുമ്പ്​ 1,81,500 രൂപക്ക്​ ലേലം ചെയ്ത് നൽകിയ സസ്യ മാർക്കറ്റ് ഇത്തവണ ലേലത്തുകയുടെ 10 ശതമാനം വർധിപ്പിച്ചാണ് ലേലം നടത്തിയത്. നിരതദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുത്തവർ തുക കുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറായില്ല. കുറഞ്ഞ തുകക്ക്​ ലേലം ചെയ്തു നൽകിയാൽ ഓഡിറ്റ് നടത്തുമ്പോൾ ഭരണസമിതി പ്രതിസന്ധിയിലാകുമെന്ന ഭയത്തിലാണ് ഇത്തരം നടപടിക്ക്​ നഗരസഭ അധികൃതർ തയാറായത്. എന്നാൽ, സസ്യമാർക്കറ്റിൽ സൗകര്യങ്ങൾ കുറവാണെന്ന് ചൂണ്ടിക്കാട്ടി നിരതദ്രവ്യം അടച്ചവർ ലേലത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇത് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു. നഗരസഭയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നൈറ്റ് വാച്ച്മാൻ ജോലി നോക്കിയിരുന്ന വ്യക്തിയുടെയും ആരോഗ്യവിഭാഗത്തിൽ ജനന-മരണ റജിസ്‌ട്രേഷൻ ഡേറ്റ എൻട്രി ഓപറേറ്ററായി സേവനം ചെയ്തിരുന്ന വ്യക്തിയുടെയും കാലാവധി ദീർഘിപ്പിച്ച്​ നൽകേണ്ടെന്ന് യോഗം തീരുമാനിച്ചു. അതേസമയം, സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോർപറേഷൻ മുഖേന നഗരസഭയിൽ ഒരു നൈറ്റ് വാച്ച്മാനെ നിയമിക്കാനും തീരുമാനമായി. കന്നുകാലിച്ചന്ത നടത്തിപ്പിന്​ അവകാശം ലേലം ചെയ്തു നൽകിയതിന് അംഗീകാരം നൽകിയെങ്കിലും ചന്ത നടത്താൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകണമെന്ന് ലേലം പിടിച്ച വ്യക്തി ആവശ്യം ഉന്നയിച്ച കാര്യം കൗൺസിൽ ചർച്ച ചെയ്തു. നഗരസഭ ഓഫിസ് പരിസരത്തും ട്രഷറിക്ക്​ സമീപത്തെ റോഡിലുമാണ് നിലവിൽ ചന്ത നടത്തുന്നത്. അതേസമയം, പച്ചക്കറി മാർക്കറ്റ് ലേലവുമായി ബന്ധപ്പെട്ട നടപടികളിൽ അവ്യക്തത തുടരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story