Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:31 AM IST Updated On
date_range 1 April 2022 5:31 AM ISTഅനധികൃത കെട്ടിടം വനപാലകർ പൊളിച്ചുമാറ്റി
text_fieldsbookmark_border
lead അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയെന്ന് ഉദ്യോഗസ്ഥർ അടിമാലി: സി.എച്ച്.ആർ നിയമംലംഘിച്ച് നിർമിച്ച കെട്ടിടം വനപാലകർ പൊളിച്ചുനീക്കി. അടിമാലി റേഞ്ചിൽ കല്ലാർ പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിനോട് ചേർന്ന് തൊഴിലാളികളെ താമസിപ്പിക്കാൻ എസ്റ്റേറ്റ് ഉടമകൾ നിർമിച്ച കെട്ടിടമാണ് അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കിയത്. 15 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലും ഷീറ്റുമേഞ്ഞ കെട്ടിടമായിരുന്നു. കഴിഞ്ഞദിവസം ഈ എസ്റ്റേറ്റിൽനിന്ന് മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് അനധികൃത നിർമാണം കണ്ടെത്തിയത്. കെട്ടിടത്തിന് കാലപ്പഴക്കം കാണിക്കാൻ പഴയ മേച്ചിൽ ഷീറ്റും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. പഞ്ചായത്ത്, വില്ലേജ് അധികാരികളുടെ നിർമാണ അനുമതി ഇല്ലാതെയാണ് കെട്ടിടം നിർമിച്ചതെന്നും കണ്ടെത്തി. വനംനശിപ്പിച്ച് പുതിയ ഏലകൃഷി ഇറക്കുന്നതിന് തൊഴിലാളികളെ താമസിപ്പിക്കാനാണ് കെട്ടിടം നിർമിച്ചത്. സംഭവത്തിൽ ഉടമകൾക്കെതിരെ കേസെടുത്തതായി റേഞ്ച് ഓഫിസർ അറിയിച്ചു. മരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ഊർജിതമാക്കി. നേരത്തേ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഉടമകൾ അടക്കമുള്ളവർ ഒളിവിലാണെന്ന് വനപാലകർ പറഞ്ഞു. റവന്യൂ-വനനിയമങ്ങൾ ലംഘിച്ചുള്ള നിർമാണങ്ങൾ പ്രദേശത്ത് പലയിടത്തും ഉണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. idl adi 3 evisthan ചിത്രം - പീച്ചാട്ടിൽ നിർമിച്ച അനധികൃത കെട്ടിടം വനപാലകർ പൊളിച്ചുമാറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
