Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:28 AM IST Updated On
date_range 1 April 2022 5:28 AM ISTതെരുവുനായ്ക്കൾ വിലസുന്നു
text_fieldsbookmark_border
p2 lead * മൂന്നുമാസത്തിനിടെ കടിയേറ്റത് 697പേർക്ക് തൊടുപുഴ: ജില്ലയിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. മൂന്നുമാസത്തിനിടെ 697 പേർക്കാണ് ജില്ലയിൽ നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയവരുടെ കണക്കാണിത്. തൊടുപുഴ, വണ്ണപ്പുറം, മുട്ടം, കുമാരമംഗലം, ആലക്കോട്, അടിമാലി, മൂന്നാർ, പീരുമേട്, കുമളി, കട്ടപ്പന, മറയൂർ, ചെറുതോണി എന്നിവിടങ്ങളിലെല്ലാം അടുത്തിടെ നായ്ക്കളുടെ ആക്രമണം ഉണ്ടായി. നാട്ടുകാരെ ആക്രമിക്കുന്നത് കൂടാതെ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തുന്നുണ്ട്. മുട്ടത്ത് മാസങ്ങൾക്ക് മുമ്പ് തെരുവുനായ 40 കോഴികളെയാണ് കൊന്നത്. കൂട്ടമായി എത്തുന്ന നായ്ക്കള്‍ വഴിയോരങ്ങളില്‍ തലങ്ങും വിലങ്ങും വിലസുമ്പോൾ വാഹന യാത്രികരും ഭീതിയിലാണ്. പലപ്പോഴും ഇവ ആക്രമണകാരികളുമാകും. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതുമൂലം യാത്രികർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പ്രഭാത നടത്തത്തിനിറങ്ങുന്നവർക്കുനേരെയും നായ്ക്കൾ ആക്രമം നടത്തുന്നുണ്ട്. രാത്രിയിൽ ബസ് സ്റ്റാൻഡിലും മറ്റും നിൽക്കുന്നവർക്കുനേരെയും നായ്ക്കൾ കുരച്ചെത്താറുണ്ട്. പലരും ഓടിരക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഭയന്ന് ഓടിവീണും നായ്ക്കളുടെ കടിയേറ്റും നിരവധിപേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ വന്ധ്യംകരണമടക്കമുള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ഇവയുടെ ശല്യം കുറയുന്നില്ലെന്നാണ് നാട്ടുകാരടക്കം ആക്ഷേപം ഉന്നയിക്കുന്നത്. മാങ്കുളം ജലവൈദ്യുതി പദ്ധതി നിര്‍മാണ ഉദ്ഘാടനം ഇന്ന് തൊടുപുഴ: മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനവും പുനരധിവാസ പദ്ധതിയുടെ ഭാഗമായി വൈദ്യുതി വകുപ്പ് മാങ്കുളത്ത് പണികഴിപ്പിച്ചിട്ടുള്ള ഷോപ്പിങ് കോംപ്ലക്‌സിന്‍റെ ഉദ്ഘാടനവും വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എം.എൽ.എയുമായ എം.എം. മണി, എ. രാജ എം.എല്‍.എ എന്നിവര്‍ ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കും. ഗുണഭോക്തൃ സംഗമം നാളെ തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുഖേന 2021-22 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഭവന നിര്‍മാണത്തിന് ധനസഹായം അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ സംഗമവും ബോധവത്കരണവും ശനിയാഴ്ച 11 മണി മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്യു കെ.ജോണ്‍ അധ്യക്ഷതവഹിക്കും. ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവത്കരണവും സംശയ ദൂരീകരണവും നടത്തുന്നതിനുള്ള സൗകര്യവും അതോടൊപ്പം ഭവന നിര്‍മാണത്തിന് ആവശ്യമായ സാധനസാമഗ്രികളുടെയും സഹായ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും സംഗമത്തിന്‍റെ ഭാഗമായി ക്രമീകരിക്കും. എല്ലാ ഗുണഭോക്താക്കളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story