Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടം...

നെടുങ്കണ്ടം പഞ്ചായത്ത്​ ബജറ്റ്​: മണ്ണുത്തി മോഡൽ കാർഷിക പാർക്ക്​ സ്ഥാപിക്കും

text_fields
bookmark_border
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിന്​ 67,34,52,755 വരവും 65,02,17,665 ചെലവും 2,63,97,099 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്​ വൈസ് പ്രസിഡന്‍റ്​ സിജോ നടക്കല്‍ അവതരിപ്പിച്ചൂ. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന്​ മണ്ണുത്തി മോഡല്‍ കാര്‍ഷിക പാര്‍ക്ക് ഒരുക്കാന്‍ 3,21,50,000 രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാറി‍ൻെറയും ഹോര്‍ട്ടി കള്‍ചര്‍ മിഷ‍ൻെറയും സഹകരണത്തോടെയാണ് സ്ഥാപിക്കുന്നത്. വിള ആരോഗ്യ കേന്ദ്രവും ബയോഫാര്‍മസിയും അടക്കം, കാര്‍ഷിക, ടൂറിസം, നഗര വികസന രംഗങ്ങളില്‍ നൂതന പദ്ധതികളും കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന്​ വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിള ആരോഗ്യകേന്ദ്രം, ബയോ ഫാര്‍മസി, കാര്‍ഷിക ഉപകരണങ്ങള്‍ക്കുള്ള സബ്സിഡി എന്നിവക്ക്​ 65,12,700 രൂപ വകയിരുത്തി. പഞ്ചായത്തില്‍ തേന്‍ കൃഷി പ്രോത്സാഹിപ്പിക്കാൻ തേനൂറും നെടുങ്കണ്ടം പദ്ധതിയും കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കാൻ കൂണ്‍ വീട് പദ്ധതിയും നടപ്പാക്കും. ജവഹര്‍ ഭവന പദ്ധതി, ലൈഫ് വായ്പ തിരിച്ചടവ്, ലൈഫ് പദ്ധതി വിഹിതം, വീട് അറ്റകുറ്റപ്പണി എന്നിവക്ക്​ 1,82,00,000 രൂപ വകയിരുത്തി. ക്ഷീരമേഖലയുടെ വികസനത്തിന്​ 3.11​ കോടി വകയിരുത്തിയിട്ടുണ്ട്. നെടുങ്കണ്ടം മൃഗാശുപത്രിയോട് അനുബന്ധിച്ച് വെറ്ററിനറി മെഡിക്കല്‍ സ്റ്റോർ ആരംഭിക്കും. മെഡിക്കല്‍ ഹബ്, ടൗണ്‍ സൗന്ദര്യവത്കരണം, ടൂറിസം വികസനം, ഗ്രാമീണ റോഡ്​ വികസനം, ദുരന്ത നിവാരണം, അംഗൻവാടികളുടെ നവീകരണം തുടങ്ങിയവക്കും തുക വകയിരുത്തിയിട്ടുണ്ട്. യോഗത്തില്‍ പ്രസിഡന്‍റ്​ ശോഭന വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.വി. അജികുമാര്‍, സ്ഥിരം സമിതി ചെയര്‍പേഴ്​സൻ, മറ്റ് പഞ്ചായത്ത്​ അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story