Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTവൈദ്യുതി മുടക്കം പതിവ്; വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ
text_fieldsbookmark_border
മുട്ടം: മുട്ടത്ത് ഒരു മാസമായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടക്കം പതിവായി. മണിക്കൂറുകളോളമാണ് വൈദ്യുതി തടസ്സപ്പെടാറുള്ളത്. വൈദ്യുതി മുടക്കത്തെപ്പറ്റി കെ.എസ്.ഇ.ബി ഓഫിസുകളിൽ അന്വേഷിക്കുമ്പോൾ അറ്റകുറ്റപ്പണി എന്നാണ് മറുപടി ലഭിക്കുന്നത്. മുൻകാലങ്ങളിൽ വൈദ്യുതി തടസ്സപ്പെടുന്നതിനെക്കുറിച്ച് ഫോണുകളിലേക്ക് മെസേജ് വഴിയും പത്രമാധ്യമങ്ങൾ വഴിയും അറിയിപ്പ് നൽകുമായിരുന്നു. എന്നാൽ, ഇപ്പോൾ അത് ലഭിക്കാറില്ലെന്ന് വ്യാപാരികൾ പറയുന്നു. ബുധനാഴ്ച മുട്ടം ടൗണിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ബേക്കറി, കൂൾബാർ, കോൾഡ് സ്റ്റോറേജ് എന്നിവയെയാണ് ഏറെ ബാധിക്കുന്നത്. വൈദ്യുതി മുടക്കത്തിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story