Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTമാങ്കുളം ജലവൈദ്യുതി പദ്ധതി ഒന്നാംഘട്ടം നിർമാണോദ്ഘാടനം നാളെ
text_fieldsbookmark_border
തൊടുപുഴ: മാങ്കുളം ജലവൈദ്യുതി പദ്ധതി ഒന്നാംഘട്ടം (40 മെഗാവാട്ട്) നിർമാണത്തിൻെറയും പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതിനായി നിർമിച്ച വ്യാപാരസമുച്ചയത്തിൻെറയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മാങ്കുളം വ്യാപാര സമുച്ചയം പരിസരത്ത് നടക്കുന്ന യോഗത്തില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, എ. രാജ എം.എല്‍.എ, എം.എം. മണി എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ദേവികുളം താലൂക്കില്‍ മാങ്കുളം, അടിമാലി പഞ്ചായത്തുകളിലായി മേലാച്ചേരി പുഴയിലാണ് മാങ്കുളം ജലവൈദ്യുതി പദ്ധതി നിർമാണം. 40 മെഗാവാട്ട് സ്ഥാപിതശേഷിയും 102 ദശലക്ഷം യൂനിറ്റ് വാര്‍ഷിക ഉൽപാദനശേഷിയുമുള്ള നിലയമാണ് ആദ്യഘട്ടത്തില്‍ നിർമിക്കുന്നതെന്ന് പള്ളിവാസൽ ജലവൈദ്യുതി പദ്ധതി പ്രോജക്ട് മാനേജരും ഡെപ്യൂട്ടി ചീഫ് എൻജിനീയറുമായ വി.വി. ഹരിദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. രണ്ടാംഘട്ടത്തില്‍ സ്ഥാപിതശേഷി 80 മെഗാവാട്ടായി ഉയർത്തും. പദ്ധതിക്കാവശ്യമായ 80.01 ഹെക്ടർ ഭൂമിയുടെ 92 ശതമാനവും ഏറ്റെടുത്തു. ന്യായമായ നഷ്ടപരിഹാരം നൽകി 250ലധികം ഭൂവുടമകളിൽനിന്നാണ് ഇത്രയും ഭൂമി ഏറ്റെടുത്തത്. ഇതിനായി 60 കോടി ചെലവഴിച്ചു. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഒന്നാംഘട്ടം നാലുവർഷംകൊണ്ട് പൂർത്തീകരിച്ച് വൈദ്യുതോൽപാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ചിന്നാർ ജലവൈദ്യുതി പദ്ധതി പ്രോജക്ട് മാനേജർ എസ്. പ്രദീപും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പൊതുപരിപാടികളുമായി ജയ്ഹിന്ദ് ലൈബ്രറി തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വാർഷിക ശിൽപശാല 75ഓളം പൊതുപരിപാടികൾക്ക് രൂപംനൽകി. ഡിസംബർ 11 മുതൽ 15 വരെ തൊടുപുഴയിൽ പ്രഫഷനൽ നാടകോത്സവം, വെൺമണി ഗോത്ര സമൂഹത്തിൻെറ പാട്ടും കവിതയും കഥകളുമായി 'തുടിതാളം', 10 വീട്ടുമുറ്റങ്ങളിൽ പുസ്തകചർച്ച, തൊടുപുഴയിലടക്കം നാല് കവിയരങ്ങുകൾ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ പുതിയ എഴുത്തുകാർക്കായി ഏകദിന സാഹിത്യ ക്യാമ്പ്, കുട്ടികൾക്കായി ചിത്രരചന മത്സരം, വനിത സാംസ്കാരിക കൂട്ടായ്മ, മെഗാ ശുചീകരണം, ഹ്രസ്വ ചലച്ചിത്ര നിർമാണം, കായിക മത്സരങ്ങൾ, പച്ചക്കറി കൃഷി, സംവാദങ്ങൾ, സെമിനാറുകൾ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. ശിൽപശാലയിൽ ലൈബ്രറി പ്രസിഡന്‍റ് കെ.സി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നജീബ്, ഷാജു പോൾ, അജയ് തോമസ്, ജോസ് തോമസ്, കെ.എം. രാജൻ, പി.ആർ. വിശ്വൻ തുടങ്ങിയവർ സംസാരിച്ചു. TDL shilpashala മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വാർഷിക ശിൽപശാല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story