Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാർ ഹൈഡൽ ടൂറിസം: ...

മൂന്നാർ ഹൈഡൽ ടൂറിസം: ബാങ്ക്​ കോടതിയിലേക്ക്​

text_fields
bookmark_border
തൊടുപുഴ: മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതിയുടെ ഭാഗമായ ഉദ്യാനത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക്​ അനുമതി നിഷേധിച്ച സർക്കാർ നടപടിക്കെതിരെ സി.പി.എം ഭരിക്കുന്ന മൂന്നാർ സർവിസ്​ സഹകരണ ബാങ്ക്​ ഹൈകോടതിയിലേക്ക്​. തീരുമാനം കോടതിയെ അറിയിക്കേണ്ടതിന്​ പകരം നിർമാണാനുമതി നിഷേധിച്ചത് അംഗീകാരിക്കാനാവില്ലെന്ന്​ ബാങ്ക് പ്രസിഡന്‍റ്​ കെ.വി. ശശി പറഞ്ഞു. ഉദ്യാനത്തിന്‍റെ ഒരുഭാഗത്ത്​ ടൂറിസം പദ്ധതികൾ നടപ്പാക്കാനാണ്​ ബാങ്കിന്​ ദീർഘകാല പാട്ടത്തിന്​ നൽകിയത്​. എന്നാൽ, നിർമാണപ്രവർത്തനങ്ങൾക്ക്​ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ റവന്യൂ വകുപ്പ്​ തള്ളുകയായിരുന്നു. ജില്ലയില്‍ നിലനില്‍ക്കുന്ന നിർമാണ നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണ് പാര്‍ക്കിന്‍റെ പണികളെന്നും മുതിരപ്പുഴയാർ തീരത്ത് നിർമാണങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവ്​ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനാണ്​ ബാങ്കിന്‍റെ തീരുമാനം. മുതിരപ്പുഴയാർ തീരത്ത്​ ഹൈഡൽ ടൂറിസത്തിന്​ കീഴിലെ 17.72 ഏക്കറിൽ ബാങ്കിന്​ വിട്ടുനൽകിയ സ്ഥലത്ത് 10 കോടിയുടെ നിർമാണ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. 10​ കോടിയുടെ രണ്ടാംഘട്ട പദ്ധതിയില്‍ ബിയര്‍ പാര്‍ലറും മിനി തിയറ്ററും ഉൾപ്പെടെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 1,04,610 ചതുരശ്ര അടി വിസ്തൃതിയിൽ കെട്ടിടങ്ങൾ നിർമിക്കാനാണ്​ അനുമതി തേടിയത്​. 23പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച 23 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 48 പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: ചക്കുപള്ളം രണ്ട്​, ഇരട്ടയാർ രണ്ട്​, കാമാക്ഷി രണ്ട്​, കരിമണ്ണൂർ ഒന്ന്​, കോടിക്കുളം ഒന്ന്​, കൊക്കയാർ നാല്​, നെടുങ്കണ്ടം ഒന്ന്​, പാമ്പാടുംപാറ ഒന്ന്​, തൊടുപുഴ അഞ്ച്​, വണ്ടന്മേട് ഒന്ന്​, വാത്തിക്കുടി ഒന്ന്​, വാഴത്തോപ്പ് രണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story