Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:31 AM IST Updated On
date_range 30 March 2022 5:31 AM ISTവിസ്ഡം വാക് ബ്രിഡ്ജ് കോഴ്സ്
text_fieldsbookmark_border
തൊടുപുഴ: സെന്‍റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിസ്ഡം വാക് എന്ന പേരിൽ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു. അടിസ്ഥാന ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളാണ് പ്രധാനമായും കോഴ്സിൽ ഉള്ളത്. ഏഴാംക്ലാസ് വിജയിച്ചവർക്കായി ഓൺലൈനായാണ് ഏപ്രിൽ-മേയ് മാസങ്ങളിൽ ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. സ്കൂൾ മാനേജർ ഡോ.സ്റ്റാൻലി കുന്നേൽ, ഹെഡ്മാസ്റ്റർ ബിജോയ് മാത്യു എന്നിവരോടൊപ്പം അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും രക്ഷാകർത്താക്കളും വിസ്ഡം വാക്കിന് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 9645416111. കെ.എൻ.എം കാമ്പയിൻ സമ്മേളനം മുരിക്കാശ്ശേരി: കെ.എൻ.എം മർക്കസ്സുദഅ്വ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'കരുത്താണ് ആദർശം, കരുതലാണ് കുടുംബം' കാമ്പയിന്‍റെ ഇടുക്കി മണ്ഡലം സമ്മേളനം നടന്നു. മൗലവി അൻസാർ ഒതായി പ്രമേയ അവതരണം നിർവഹിച്ചു. വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠനപദ്ധതിയിൽ ജേതാക്കളായവർക്ക് യൂനിറ്റ് പ്രസിഡന്‍റ് എം.ഐ. ബഷീർ മോതീൻപറമ്പിൽ സമ്മാനം വിതരണം ചെയ്തു. ജില്ല പ്രസിഡന്‍റ് ബഷീർ ഫാറൂഖി, സെക്രട്ടറി പി.എസ്. നൗഷാദ്, കെ.ബി. ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. ഗണക മഹാസഭ സമ്മേളനം തൊടുപുഴ: 37മത് ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂനിയൻ വാർഷിക സമ്മേളനം സംസ്ഥാന അധ്യക്ഷൻ ഡോ. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് സുനിൽ രാജപ്പൻ അധ്യക്ഷതവഹിച്ചു. മഹാസഭ ജനറൽ സെക്രട്ടറി ജി. നിശീകാന്ത് മുഖ്യപ്രഭാഷണം നടത്തി. ടി.കെ. വിജയൻ, പി.എസ്. ഗോപി, അജേഷ് ബാലകൃഷ്ണൻ, വൈദ്യൻ വി.എസ്. കുമാർ, എം.എൻ. രാമകൃഷ്ണൻ, പി.ടി. രാജു, ശാന്ത ബാലകൃഷ്ണൻ, മായ ബൈജു, എം.പി. പ്രമോദ്, കെ.കെ. മധു, കാർത്തിക അജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.പി. പ്രമോദ് (പ്രസി), പി.ടി. രാജു, കെ.കെ. മധു (വൈസ് പ്രസി), വി.എം. സജീഷ് (സെക്ര), മായ ബൈജു, ഷിജു ശിവൻ (ജോ. സെക്ര) കാർത്തിക അജേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഫോട്ടോ : TDL Ganakamahasabha ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂനിയൻ വാർഷിക സമ്മേളനം സംസ്ഥാന അധ്യക്ഷൻ ഡോ. ഷാജികുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story