Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒരു മാസത്തിനിടെ...

ഒരു മാസത്തിനിടെ മൂന്ന്​ വെടിവെപ്പ്​; ഒരു മരണം

text_fields
bookmark_border
തൊടുപുഴ: ഒരു മാസത്തിനിടെ ജില്ലയിലുണ്ടായത്​ മൂന്ന് വെടിവെപ്പ്​. ഇതിൽ ശനിയാഴ്ച അറക്കുളത്തുണ്ടായ വെടിവെപ്പിലാണ് ഒരു മരണമുണ്ടായത്. ഫെബ്രുവരി 18 ന് ചിന്നക്കനാലിൽ തോട്ടം ഉടമകൾ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചിരുന്നു. എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് ഒരാൾക്ക്​ പരിക്കേറ്റു. സമീപ പഞ്ചായത്തായ സേനാപതിയിലെ മാവറ സിറ്റിയിലാണ് അടുത്ത സംഭവം. വാക്കുതർക്കത്തെ തുടർന്ന്​ അനുജൻ സഹോദരനുനേരെ എയർ ഗണ്ണുപയോഗിച്ച് വെടി ഉതിർത്തു. കഴുത്തിനാണ് വെടിയേറ്റത്. മാർച്ച് 16 നായിരുന്നു ഈ സംഭവം. പത്തു ദിവസത്തിന് ശേഷം അടുത്ത സംഭവം അറക്കുളത്ത്. ഇത്തവണ ഉപയോഗിച്ചത് നാടൻ തോക്ക്. വ്യാജ തോക്കുകളും എയർ ഗണ്ണുകളും തുടർച്ചയായി അപകടം വിതയ്ക്കുന്നത്​ ഒഴിവാക്കാൻ കർശന നടപടിയുണ്ടാകണമെന്നാണ്​ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story