Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:36 AM IST Updated On
date_range 28 March 2022 5:36 AM ISTഭക്ഷണം തീർന്നു എന്നുപറഞ്ഞതാണ് പ്രകോപനത്തിന് കാരണം -കടയുടമ
text_fieldsbookmark_border
മൂലമറ്റം: അറക്കുളത്തെ കടയിലെത്തിയ ഫിലിപ്പിനോടും കൂടെ വന്ന ആളോടും ഭക്ഷണം തീർന്നു എന്ന് അറിയിച്ചതാണ് പ്രകോപനകാരണമെന്ന് കടയുടമ സൗമ്യ. പൊറോട്ടയും പോട്ടിക്കറിയുമാണ് ആവശ്യപ്പെട്ടത്. എന്നാൽ, പോട്ടി തീർന്നു, പൊറോട്ടയും സാമ്പാറും നൽകാമെന്ന് പറഞ്ഞെങ്കിലും വഴക്കുണ്ടാക്കുകയായിരുന്നു. ഇത് കടയിലുണ്ടായിരുന്ന മറ്റുള്ളവർ ചോദ്യംചെയ്തതോടെ സംഘർഷത്തിലേക്ക് നീങ്ങി. സംഘർഷത്തിൽ പരിക്കേറ്റ ഫിലിപ് മാർട്ടിൻ അയാൾക്ക് ഒപ്പംവന്ന ബന്ധുവായ ജിജുവും വെല്ലുവിളി നടത്തി അവിടെനിന്ന് സ്കൂട്ടറിൽ മടങ്ങി. നടന്ന സംഭവം ഉടൻ പൊലീസിനെ അറിയിച്ചു. എന്നാൽ, പൊലീസ് എത്തും മുമ്പ് കാറിൽ മടങ്ങിയെത്തിയ ഫിലിപ് കടയിലേക്ക് വെടിവെച്ചു. കടയിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതിനാലാണ് കടയിലേക്ക് എത്താതിരുന്നത്. കടയിലുണ്ടായിരുന്നവർ ബഹളംവെച്ചതോടെ കാർ വേഗത്തിൽ മൂലമറ്റം ഭാഗത്തേക്ക് പാഞ്ഞുപോയി. പിന്നാലെ പൊലീസും കുറച്ചുപേരും അയാളുടെ പിറകെ പോയി. പിന്നീടാണ് വീണ്ടും വെടിവെപ്പ് നടന്നതായും ഒരാൾ മരണപ്പെട്ടതായും അറിഞ്ഞത്. വെടിയേറ്റവർക്ക് കടയിൽ നടന്ന സംഭവവുമായി ഒരു ബന്ധവുമില്ലെന്നും സൗമ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story