Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2022 5:34 AM IST Updated On
date_range 28 March 2022 5:34 AM ISTലൈഫ് ഭവനപദ്ധതി ഫണ്ട് വകയിരുത്തൽ വൈകുന്നെന്ന്
text_fieldsbookmark_border
അടിമാലി: ലൈഫ് ഭവനപദ്ധതിയില്‍ സര്‍ക്കാറില്‍നിന്നുള്ള ഫണ്ട് വകയിരുത്തൽ വൈകുന്നതായി യു.ഡി.എഫ് ആരോപണം. ബൈസൺവാലി മേഖലയിലുള്ള ആദിവാസി കുടികളിലെ വീടുകളുടെ നിർമാണം നിലച്ചതിനെതിരെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തെത്തി. തറകെട്ടിയത് മുതല്‍ ഭിത്തിയുയർന്നത് വരെ നിർമാണം പാതിവഴിയിൽ നിലച്ച നിരവധി വീടുകളാണ് ബൈസണ്‍വാലി മേഖലയിലെ വിവിധ ആദിവാസി കുടികളില്‍ ഉള്ളത്. സര്‍ക്കാറില്‍നിന്ന് യഥാസമയം ഫണ്ട് വകയിരുത്താത്തതാണ് കാരണമെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. പദ്ധതി അനുവദിച്ച് കിട്ടിയതിനെത്തുടര്‍ന്ന് ഉണ്ടായിരുന്ന കുടിൽ പൊളിച്ചുനീക്കിയാണ് ആദിവാസി കുടുംബങ്ങള്‍ വീട് നിർമാണം ആരംഭിച്ചത്. എന്നാല്‍, തുടര്‍ന്ന് ഫണ്ട് ലഭിക്കാതെവന്നതോടെ തുടരാന്‍ കഴിഞ്ഞിട്ടില്ല. ബൈസണ്‍വാലി പഞ്ചായത്തിലെ ചൊക്രമുടി കുടിയില്‍ 44 വീടുകളും കോമാളികുടിയില്‍ 28 വീടുകളുമാണ് നിർമാണം നിലച്ചുകിടക്കുന്നത്. നിലവില്‍ നിർമാണം ആരംഭിച്ചിരിക്കുന്ന കുടുംബങ്ങള്‍ പ്ലാസ്റ്റിക് പടുതയും മറ്റും വലിച്ചുകെട്ടിയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ മഴക്കാലത്തിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ വലിയ ദുരിതമാകും ഇവര്‍ക്ക് നേരിടേണ്ടിവരിക. വിഷയം ഏറ്റെടുത്ത് ജില്ലയിലാകെ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് യു.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story