Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരക്ഷപ്പെട്ട ഫിലിപ്പിനെ...

രക്ഷപ്പെട്ട ഫിലിപ്പിനെ പിടികൂടിയത് വാഹനം കുറുകെയിട്ട്​

text_fields
bookmark_border
രക്ഷപ്പെട്ട ഫിലിപ്പിനെ പിടികൂടിയത് വാഹനം കുറുകെയിട്ട്​
cancel
മുട്ടം: മൂലമറ്റത്ത്​ വെടിയുതിർത്തശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ മുട്ടം പൊലീസ് പിടികൂടിയത് ജീപ്പ് കുറുകെയിട്ട്. കൃത്യത്തിനുശേഷം ഇവിടെനിന്ന്​ KL 38F5004 എക്കോസ്‌പോട്ട് കാറിലാണ്​ പ്രതി സ്ഥലത്തുനിന്ന്​ കടന്നത്​. വിവരം കാഞ്ഞാർ പൊലീസ് സമീപത്തെ സ്റ്റേഷനുകളിൽ അറിയിച്ചു. തുടർന്ന്​, മുട്ടം പൊലീസ് രണ്ട്​ വാഹനങ്ങളിലായി ഇൻസ്പെകടർ ശിവകുമാറിന്‍റെ നേതൃത്വത്തിൽ മുട്ടത്ത് കാത്തുനിന്നു. ഫിലിപ്പിന്‍റെ കാർ എത്തുന്നതുകണ്ട പൊലീസ് വാഹനം കുറുകെയിട്ട്​ പിടികൂടുകയായിരുന്നു. നിറതോക്കുമായി എത്തിയ ഫിലിപ്പിനെ അനുനയിപ്പിച്ച് കാറിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിക്കൊണ്ടുപോയി. പരിക്കേറ്റ ഫിലിപ്പിന്​ തൊടുപുഴ ജില്ല ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പുലർച്ച 4.15ന് കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. tdl mltm 9 പ്രതി ഫിലിപ് സഞ്ചരിച്ച കാർ നാട്ടുകാർ തല്ലിത്തകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story