Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൈക്ലിങ്​ വെലോഡ്രോം...

സൈക്ലിങ്​ വെലോഡ്രോം നിർമിക്കുന്നതിന്​ നടപടി സ്വീകരിക്കും -മന്ത്രി

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ സൈക്ലിങ്​ വെലോഡ്രോം ഉണ്ടാക്കുന്നതിന്​ കായികവകുപ്പുമായി ചേർന്ന്​ നടപടി സ്വീകരിക്കുമെന്ന്​ മന്ത്രി റോഷി അഗസ്റ്റിൻ. ​ചേറ്റുകഴി നവജീവൻ സൈക്ലിങ്​ ക്ലബിന്‍റെ ആഭിമു​ഖ്യത്തിൽ കായിക കലാ വിദ്യാഭ്യാസ മേഖലയിൽ മികവ്​ തെളിയിച്ചവരെ ആദരിക്കൽ പരിപാടി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം. സൈക്ലിങ് സമ്മർ കോച്ചിങ്​ ക്യാമ്പിന്‍റെ ഉദ്​ഘാടനവും നിർവഹിച്ചു. ക്ലബ്​ പ്രസിഡന്‍റ്​ രഘുനാഥ്​ കുമ്പളന്താനം അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജിജി​ കെ.ഫിലിപ്​ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാനതലത്തിൽ വിജയികളായ സൈക്ലിസ്റ്റുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജോസ്​ കണ്ണമുണ്ടയിൽ വിതരണം ചെയ്തു. വണ്ടന്മേട്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ സിബി എബ്രഹാം, കരുണാപുരം പഞ്ചായത്ത്​ പ്രസിഡന്‍റ്​ മിനി പ്രിൻസ്​, പഞ്ചായത്ത്​ അംഗങ്ങളായ ജോസ്​ മാടപ്പള്ളി, സി.എം. ബാലകൃഷ്ണൻ, സൈക്ലിങ് അസോ. വൈസ്​ പ്രസിഡന്‍റ്​ എൻ. രവീന്ദ്രൻ, ജില്ല പ്രസിഡന്‍റ്​ അഡ്വ. ഡോർലി കുര്യൻ എന്നിവർ സംസാരിച്ചു. ദ്വിദിന പരിശീലനം ​തൊടുപുഴ: സംസ്ഥാന യുവജനക്ഷമ ബോർഡ്, ജില്ല യുവജനകേന്ദ്രം കേരള യൂത്ത് ആക്​ഷൻ ഫോഴ്സ് പഞ്ചായത്ത്, മുനിസിപ്പൽതല സേനയുടെ ദ്വിദിന പരിശീലനം അൽ അസ്​ഹർ ടെക്നിക്കൽ കാമ്പസിൽ ആരംഭിച്ചു. അൽ അസ്​ഹർ പോളിടെക്നിക് പ്രിൻസിപ്പൽ കെ.എ. ഖാലിദ്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസർ എം.എസ്. ശങ്കർ, എൻ.എസ്​.എസ്​ പ്രോഗ്രാം ഓഫിസർ ധന്യ കെ.തോമസ്, യൂത്ത് കോഓഡിനേറ്റർ മാരായ മുഹമ്മദ് റോഷിൻ, ഷിജി ജയിംസ്, ജി. സെൽവകുമർ എന്നിവർ സംസാരിച്ചു. ​TDL YOUTH CAMP യൂത്ത് ആക്​ഷൻ ഫോഴ്സ് ദ്വിദിന പരിശീലനത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story