Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:45 AM IST Updated On
date_range 27 March 2022 5:45 AM ISTകാഞ്ഞാർ വാട്ടർ തീം പാർക്ക് അവഗണനയിൽ
text_fieldsbookmark_border
കാഞ്ഞാർ: വഴിയോര വിശ്രമകേന്ദ്രമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കാഞ്ഞാർ വാട്ടർതീം പാർക്ക് അധികൃതരുടെ അവഗണന മൂലം ഉദ്ദേശിച്ച ഗുണം ലഭിക്കുന്നില്ല. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയോരത്ത് ലക്ഷങ്ങൾ മുടക്കി മലങ്കര ജലാശയത്തിനരികെ പണിതീർത്ത മനോഹരമായ ഉദ്യാനമാണ് അധികൃതരുടെ അനാസ്ഥയിൽ നാശത്തിന്‍റെ വക്കിലെത്തി നിൽക്കുന്നത്. ഏറെ കൊട്ടിഗ്ഘോഷിച്ച് 2015 ഒക്ടോബറിലാണ് വഴിയോര പാർക്ക് സഞ്ചാരികൾക്കായി തുറന്നത്. പൂന്തോട്ടവും തണൽമരങ്ങളും പിടിപ്പിച്ച് ഏറെ ആകർഷകമാക്കിയിരുന്നു. എന്നാൽ, പൂർത്തീകരണത്തിന് ഫണ്ട് അനുവദിക്കാതായതോടെ പാർക്ക് പാതിവഴിയിലായി. ഇടുക്കി, വാഗമൺ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി വഴിയോര പാർക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ, വാട്ടർ തീം പാർക്ക് ഉദ്ഘാടനം ചെയ്തത് അല്ലാതെ പിന്നീട് പരിപാലിക്കുവാൻ ഉത്തരവാദപ്പെട്ടവർ തയാറായില്ല. പുഴയോരത്ത് സംരക്ഷണവേലി സ്ഥാപിച്ചിട്ടില്ല. നടപ്പാത നിർമാണവും നടത്തിയിട്ടില്ല. ഇവിടെ എത്തുന്നവർക്ക് ആവശ്യമായത്ര ഇരിപ്പിടംപോലും സജ്ജമാക്കിയിട്ടില്ല. പാർക്കിന്‍റെ ഒന്നാംഘട്ടം പൂർത്തീകരിച്ച് ഇതിന്‍റെ സംരക്ഷണം റെസി. അസോസിയേഷനെ ഏൽപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ബ്ലോക്ക് പഞ്ചായത്ത് ഭരണം മാറിയതോടെ ബ്ലോക്ക് പഞ്ചായത്ത് ഈ പാർക്കിന്‍റെ സംരക്ഷണവും ബാക്കി ജോലി പൂർത്തിയാക്കുന്നതിനും തയാറായില്ല. കാടുകയറിയതോടെ സഞ്ചാരികൾ ഇവിടേക്ക് എത്താതായി. tdl mltm7 കാഞ്ഞാർ വാട്ടർതീം പാർക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
