Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശുദ്ധജലം കിട്ടാനില്ല;...

ശുദ്ധജലം കിട്ടാനില്ല; നടുറോഡിൽ കിടന്ന് പ്രതിഷേധം

text_fields
bookmark_border
മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ 11ാം വാർഡിൽ ശുദ്ധജലം ലഭിക്കുന്നില്ലെന്ന്​ ആരോപിച്ച്​ നടുറോഡിൽ കിടന്ന് പ്രതിഷേധം. കോവിൽക്കടവ് സ്വദേശി ചന്ദ്രനാണ് ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മറയൂർ-കാന്തല്ലൂർ റോഡ് കോവിൽക്കടവ് ഓട്ടോ സ്റ്റാൻഡിൽ നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചത്. ശുദ്ധജലത്തിന്​ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് ജനപ്രതിനിധികളും വാർഡ് അംഗവും അറിയിക്കുന്നണ്ടെങ്കിലും ഇതുവരെ പദ്ധതി നടപ്പാക്കാത്തതിനാൽ ശുദ്ധജലം കിട്ടാക്കനിയാണെന്ന്​ ഇദ്ദേഹം ആരോപിച്ചു. കൂലിത്തൊഴിലാളിയായ താൻ ജോലി കഴിഞ്ഞ് എത്തി ശുദ്ധജലം എടുക്കാൻ അര കിലോമീറ്ററോളം നടന്ന്​ പോകേണ്ട സാഹചര്യത്തിലാണ്​ എല്ലാവർക്കും ശുദ്ധജലം നൽകണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധം നടത്തിയതെന്ന്​ ​ചന്ദ്രൻ പറഞ്ഞു. ​TDL PRATHISHEDAM CHANDRAN കോവിൽക്കടവിൽ നടുറോഡിൽ കിടന്ന്​ പ്രതിഷേധിക്കുന്ന ചന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story