Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകടയുടെ പൂട്ട്​...

കടയുടെ പൂട്ട്​ ​പൊളിച്ച്​ ഏലക്ക മോഷ്ടിച്ചു

text_fields
bookmark_border
അടിമാലി: രാജാക്കാട് വാക്കാസിറ്റിക്ക് സമീപം ഭാരത് സിറ്റിയിൽ കടയിൽനിന്ന്​ ഏലക്ക മോഷണം പോയി. കോലത്ത് ബിനോയി ജോസഫിന്‍റെ കടയിൽനിന്നാണ് വ്യാഴാഴ്ച രാത്രിയിൽ രണ്ട്​ ചാക്കിൽ സൂക്ഷിച്ചിരുന്ന 118 കിലോ ഉണങ്ങിയ ഏലക്ക മോഷണം പോയത്. സമീപത്തെ തെരുവുവിളക്കിന്‍റെ ഫ്യൂസ് ഊരി മാറ്റിയ ശേഷമായിരുന്നു മോഷണം. ഷട്ടറിന്‍റെ താഴ് തകർത്താണ് മോഷ്ടാവ്​ അകത്ത്​ കയറിയത്. രാവിലെ എട്ടോടെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം കടയുടമ അറിഞ്ഞത്. രാജാക്കാട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇടുക്കിയിൽനിന്ന്​ വിരലടയാള വിദഗ്​ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story