Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനെടുങ്കണ്ടം...

നെടുങ്കണ്ടം പഞ്ചായത്തിൽ പ്രതിപക്ഷ ബഹിഷ്കരണം

text_fields
bookmark_border
നെടുങ്കണ്ടം: സി.പി.എം-സി.പി.ഐ പോരുമൂലം ഭരണം പ്രതിസന്ധിയിലായ നെടുങ്കണ്ടം പഞ്ചായത്തില്‍ വെള്ളിയാഴ്ച നടന്ന കമ്മിറ്റി യോഗത്തിൽനിന്ന്​ യു.ഡി.എഫ്​ ഇറങ്ങിപ്പോയി. കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്ന പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച്​ ഭരണകക്ഷിയിലെ രണ്ടംഗങ്ങള്‍ വിയോജനക്കുറിപ്പ്​ രേഖപ്പെടുത്തിയിരുന്നു. നാട്ടില്‍ വികസനം എത്തിക്കേണ്ടവര്‍തന്നെ തുരങ്കം വെക്കുന്നെന്ന്​ ആരോപിച്ചായിരുന്നു പ്രതിപക്ഷ ഇറങ്ങിപ്പോക്ക്​. ബഹിഷ്കരണത്തെത്തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം എം.എസ്. മഹേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ഷിബു ചെരികുന്നേല്‍ അധ്യക്ഷത വഹിച്ചു . ജോജി ഇടപ്പള്ളിക്കുന്നേല്‍, രാജേഷ്, കുഞ്ഞുമോന്‍ മന്ദിരത്തില്‍, ലിനിമോള്‍ ജോസ്, ലിസി ദേവസ്യ എന്നിവര്‍ പങ്കെടുത്തു. idl ndkm നെടുങ്കണ്ടം പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ ബഹിഷ്കരണ യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story