Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:29 AM IST Updated On
date_range 26 March 2022 5:29 AM ISTആമയാർ എം.ഇ.എസ് സ്കൂളിൽ മീഡിയ, ലാംഗ്വേജ് ലാബ് തുറന്നു
text_fieldsbookmark_border
ആമയാർ: വണ്ടന്മേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാലയ വികസന പദ്ധതിയായ 'വിഷൻ 2025'ന്‍റെ പ്രഖ്യാപനവും മീഡിയ ലാബ്, ലാംഗ്വേജ് ലാബ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആധുനിക സൗകര്യം പാവപ്പെട്ട വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് സ്കൂൾ മാനേജ്മെന്‍റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സൈനബ ബീവി ടീച്ചർ, അക്ഷരദീപം പുരസ്കാര ജേതാവ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ നോബിൾ ടോം, വിവിധ തലങ്ങളിൽ നേട്ടങ്ങൾ കൊയ്ത വിദ്യാർഥികൾ എന്നിവർക്ക് ചടങ്ങിൽ മന്ത്രി ഉപഹാരങ്ങൾ നൽകി. 'വിഷൻ 2025' പദ്ധതി പ്രകാശനം സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ അഡ്വ. പി. നൂർ സമീർ നിർവഹിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി പി.എ. ഷാജിമോൻ നിർവഹിച്ചു. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാം, സ്കൂൾ മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ പി.എച്ച്. അബ്ദുറസാഖ്, ട്രഷറർ ഫൈസൽ കമാൽ, പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ്, വൈസ് പ്രിൻസിപ്പൽ മായ വസുന്ധരാദേവി, പി.ടി.എ പ്രസിഡന്‍റ് എം.എ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. FOTO- TDL MES SCHOOL വണ്ടന്മേട് എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂൾ മീഡിയ ആൻഡ് ലാംഗ്വേജ് ലാബ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു കേരള കോണ്‍ഗ്രസ് സമര സദസ്സ് ഇന്ന് ചെറുതോണി: കേരള കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് നാലിന് കഞ്ഞിക്കുഴി ടൗണില്‍ ജനകീയ സമരസദസ്സ് സംഘടിപ്പിക്കും. ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിവരുന്ന ജപ്തി നടപടി നിര്‍ത്തിവെയ്ക്കുക, മൂന്നുലക്ഷം രൂപ വരെയുള്ള കാര്‍ഷിക, കാര്‍ഷികേതര വായ്പകൾ എഴുതിത്തള്ളുക, കൃഷിയിടങ്ങളിലെ വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, കഞ്ഞിക്കുഴിയിലെ പട്ടയവിതരണ നടപടി പുനരാരംഭിക്കുക, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്‍റ് വിന്‍സന്‍റ് കല്ലിടുക്കില്‍ അധ്യക്ഷതവഹിക്കും. സമരത്തിലുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിന് ഒപ്പുശേഖരണ പരിപാടി പാർട്ടി ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story