Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:28 AM IST Updated On
date_range 26 March 2022 5:28 AM ISTകാരുണ്യഭവന്‍ പദ്ധതിക്ക് ഏപ്രില്‍ ഒമ്പതിന് തുടക്കം
text_fieldsbookmark_border
ചെറുതോണി: കേരള കോണ്‍ഗ്രസ് എം മുന്‍ ചെയര്‍മാനും മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ മൂന്നാം ചരമവാര്‍ഷിക ദിനമായ ഏപ്രില്‍ ഒമ്പതിന് പാര്‍ട്ടി എല്ലാ നിയോജകമണ്ഡലത്തിലും ഒരു നിര്‍ധന കുടുംബത്തിന് വീട് പണിതുനല്‍കുന്ന കാരുണ്യഭവന്‍ പദ്ധതിക്ക് തുടക്കംകുറിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് എം ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പതിന് കോട്ടയം തിരുനക്കര മൈതാനിയില്‍ നടക്കുന്ന സ്മൃതി സംഗമത്തില്‍ ജില്ലയിലെ 51 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമുള്ള 600 വാര്‍ഡ് കമ്മിറ്റികളില്‍നിന്ന് 2000 ഭാരവാഹികള്‍ പങ്കെടുക്കും. ജില്ല പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ അധ്യക്ഷതവഹിച്ചു. പ്രഫ. കെ.ഐ. ആന്‍റണി, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, റെജി കുന്നംകോട്ട്, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, കെ.പി. മാത്യു കക്കുഴിയില്‍, എന്‍.വി. മൈക്കിള്‍, കെ.എന്‍. മുരളി, ജയകൃഷ്ണന്‍ പുതിയേടത്ത്, കെ.ജെ. സെബാസ്റ്റ്യന്‍, ടോമി കുന്നേല്‍, ഷാജി കാഞ്ഞമല തുടങ്ങിയവര്‍ സംസാരിച്ചു. ജലദിനം ആചരിച്ചു തൊടുപുഴ: ലോക ജലദിനത്തിന്‍റെ ഭാഗമായി ജല ജീവൻ മിഷൻ പദ്ധതിയുടെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ നിർവഹണ സഹായ ഏജൻസിയായ ഗാന്ധിജി സ്റ്റഡി സെന്‍ററും ഗ്രാമപഞ്ചായത്തും വണ്ണപ്പുറം എസ്.എൻ.എം വൊക്കേഷനൽ ഹയർ സെക്കൻറി സ്കൂളും ചേർന്ന് 'ജലം ജീവനാണ്' വിഷയത്തിൽ ഉപന്യാസ, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡി. സിന്ധു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ സുബൈർ ജലദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. മത്സര വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. പ്രോജക്ട് ഓഫിസർമാരായ നൗഫൽ സെയ്ദ്, ഫെസി സണ്ണി, അഞ്ജലി വർഗീസ് എന്നിവർ സംസാരിച്ചു. കെ.പി.എം.എസ് സെമിനാർ 26ന് തൊടുപുഴ: കെ.പി.എം.എസ് സുവർണജൂബിലി സമാപന സമ്മേളനത്തിന് മുന്നോടിയായി തൊടുപുഴ യൂനിയൻ സെമിനാർ 26ന് വൈകീട്ട് അഞ്ചിന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കേരളത്തെ നവീകരിച്ച പോരാളി അയ്യങ്കാളി എന്ന വിഷയത്തിലുള്ള സെമിനാർ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. അഡ്വ. സി.കെ. വിദ്യാസാഗർ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സെക്രട്ടറി വി.വി. ഷാജി എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story