Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുഖത്ത് സ്‌പ്രേ ചെയ്ത്...

മുഖത്ത് സ്‌പ്രേ ചെയ്ത് മോഷണം; കെട്ടിച്ചമച്ചതെന്ന് പൊലീസ് കണ്ടെത്തല്‍

text_fields
bookmark_border
മോഷണം വീട്ടമ്മയുടെ തിരക്കഥ; പൊളിച്ചടുക്കി പൊലീസ്​ നെടുങ്കണ്ടം: മുഖത്ത്​ എന്തോ സ്​പ്രേ ചെയ്ത്​ മയക്കിക്കിടത്തി സ്വർണവും പണവും കവർന്നെന്ന വീട്ടമ്മയുടെ കെട്ടുകഥ പൊലീസിന്‍റെ വിദഗ്​ധമായ ചോദ്യം ചെയ്യലിൽ പൊളിഞ്ഞു. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെയാണ് വീട്ടമ്മ കെട്ടിച്ചമച്ച മോഷണക്കഥ പ്രചരിച്ചത്. വീട്ടമ്മ നാട്ടുകാരോടും പൊലീസിനോടും മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞതിങ്ങനെ: ഭർത്താവിനൊപ്പം ടൗണില്‍ പോയി പാല്‍ കൊടുത്തശേഷം താൻ മാത്രം വീട്ടിലേക്ക് മടങ്ങി. തൊഴുത്തില്‍ കയറി പശുക്കള്‍ക്ക് തീറ്റ നല്‍കുന്നതിനിടെ എന്തോ ശബ്ദം കേട്ട് വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ അടുക്കളയിലും തൊട്ടടുത്ത മുറിയിലുമായി മുഖം മൂടി ധരിച്ച രണ്ടാളുകള്‍ നില്‍ക്കുന്നത്​ കണ്ടു. അലമാരയിലെയും മേശയിലെയും തുണിയും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ടിരിക്കുകയായിരുന്നു. നിലവിളിച്ചപ്പോഴേക്കും കഠാര കഴുത്തില്‍ വെച്ചു. തുടര്‍ന്ന്​ കൈവശമുണ്ടായിരുന്ന ലായനി കണ്ണിലും മുഖത്തും വായിലുമായി സ്‌പ്രേ ചെയ്തു. ബോധരഹിതയായി തറയില്‍ വീണതോടെ അടുക്കളയില്‍ ഇരുന്ന രണ്ട് പവന്റെ മാലയും അര പവന്റെ കമ്മലും അലമാരയില്‍ സൂക്ഷിച്ചിരുന്ന 20,000 രൂപയുമായി മോഷ്ടാക്കള്‍ കടന്നു. വിവരമറിഞ്ഞ്​ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ മോഷണ നടന്നതിന്‍റെ തെളിവൊന്നും കണ്ടെത്തിയില്ല. വീട്ടമ്മയുടെ മുഖത്ത് സ്‌പ്രേ അടിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധനയിലും വ്യക്​തമായി. തുടര്‍ന്ന്​ വീട്ടമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കെട്ടിച്ചമച്ച മോഷണ കഥയുടെ ചുരുളഴിഞ്ഞത്. ആഭരണം കഴിഞ്ഞ ദിവസം ബന്ധുവിന്​ പണയം വെക്കാന്‍ നല്‍കുകയും ബാങ്കില്‍ പണയപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്​ വീട്ടുകാരിൽനിന്ന്​ മറച്ചുവെക്കാനാണ്​ മോഷണക്കഥ മെനഞ്ഞത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story