Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപരിക്കേറ്റ യുവാവിന്‍റെ...

പരിക്കേറ്റ യുവാവിന്‍റെ മാല കവർന്നു; പ്രതി പിടിയിൽ

text_fields
bookmark_border
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ്​ കിടന്ന യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കഴുത്തിൽ കിടന്ന ​മാല മോഷ്ടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കരിമണ്ണൂർ ചെമ്മലക്കുഴിയിൽ ജോമോനാണ് (37) പിടിയിലായത്​. ഈ മാസം രണ്ടിനായിരുന്നു സംഭവം. തൊടുപുഴ ടൗൺഹാളിന്​ സമീപം കാരിക്കോട്​ സ്വദേശി സാവിയോ എന്ന യുവാവ്​ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്​ അപകടത്തിൽപെട്ടിരുന്നു. ഗുരുതര പരിക്കേറ്റ സാവിയോയെ ഇതുവഴി വന്ന ജോമോനാണ്​ ആശുപത്രിയിൽ കൊണ്ടുപോയത്​. തുടർന്ന്​ ഇയാൾ മടങ്ങുകയും ചെയ്തു. പിറ്റേ ദിവസമാണ്​ രണ്ടുപവൻ വരുന്ന മാല കാണാതായ വിവരം സാവിയോയും ബന്ധുക്കളും അറിയുന്നത്​.​ തൊടുപുഴ സ്​റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​​ പ്രതിയെ പിടികൂടിയത്​. ഇയാൾ തൊടുപുഴയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണവും കണ്ടെത്തി​. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്​.ഐ ഹരിദാസ്​, എ.എസ്​.ഐമാരായ ഷംസുദ്ദീൻ, ബൈജു, ചന്ദ്രബോസ്​, മാഹിൻ, സുനിൽ, ഹരീഷ്​ എന്നിവർ ചേർന്നാണ്​ പ്രതിയെ പിടികൂടിയത്​. ​TDL PRATHY JOMON ജോമോൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story