Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:32 AM IST Updated On
date_range 25 March 2022 5:32 AM ISTകട്ടപ്പന നഗരസഭ ബജറ്റ് പാസാക്കി
text_fieldsbookmark_border
കട്ടപ്പന: ചർച്ചകൾക്കൊടുവിൽ . അഞ്ചുരുളി-കല്യാണത്തണ്ട് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മുഖ്യമന്ത്രിക്ക് സമർപ്പിച്ച പദ്ധതി പ്രാവർത്തികമാക്കാൻ പ്രതിപക്ഷം ഇടപെടൽ നടത്തിയാൽ വിനോദസഞ്ചാരമേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന് യു.ഡി.എഫ് കൗൺസിലർ ജോയി വെട്ടിക്കുഴി പറഞ്ഞു. സംസ്ഥാന സർക്കാറിൽനിന്ന് രണ്ട് കോടി രൂപ ലഭിക്കാത്തത് വികസനപ്രവർത്തനങ്ങളുടെ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് കൗൺസിലർ കെ.ജെ. ബെന്നി പറഞ്ഞു. പുളിയന്മലയിലെ കംഫർട്ട് സ്‌റ്റേഷന്റെ പണി പൂർത്തിയാക്കാൻ ബജറ്റിൽ ഫണ്ട് വകയിരുത്തിയില്ലെന്ന് സി.പി.എം കൗൺസിലർമാർ ആരോപിച്ചു. പഴയ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചതെന്ന ആരോപണമാണ് എൽ.ഡി.എഫ് പ്രധാനമായി ഉന്നയിച്ചത്. ലഭ്യമായ ഫണ്ടും സാഹചര്യവും പരിഗണിച്ച് യാഥാർഥ്യ ബോധത്തോടെയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story