Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:32 AM IST Updated On
date_range 25 March 2022 5:32 AM ISTമുല്ലപ്പെരിയാർ ഡാം ഉടൻ ഡീ കമീഷൻ ചെയ്യണം -സേവ് കേരള ബ്രിഗേഡ്
text_fieldsbookmark_border
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം ഉടൻ ഡീ കമീഷൻ ചെയ്യണമെന്ന് സേവ് കേരള ബ്രിഗേഡ് പ്രസിഡന്‍റ് അഡ്വ. റസൽ ജോയി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയം ഒന്നര കോടി ജനങ്ങളുടെ ജീവന്‍റെ വിഷയമാണെന്ന തിരിച്ചറിവാണ് സേവ് കേരള ബ്രിഗേഡിനെ ഡാം എത്രയും പെട്ടെന്നുതന്നെ ഡീ കമീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേസ് കൊടുക്കാൻ നിർബന്ധിതമാക്കിയത്. ഇടുക്കിയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ ഇന്‍റർവീനിങ് പെറ്റീഷൻ ഫയൽചെയ്ത് കേസിൽ കക്ഷിചേരണം. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് സേവ് കേരള ബ്രിഗേഡിനെ പിന്തുണച്ച് ഇന്‍റർവീനിങ് പെറ്റീഷൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത് പ്രത്യാശ നൽകുന്നു. തമിഴ്നാട്ടിലെ റിട്ടയേർഡ് എൻജിനീയേഴ്സ് അസോസിയേഷൻ തമിഴ്നാടിനെ പിന്തുണച്ച് ഇന്‍റർവീനിങ് പെറ്റീഷനുമായി സുപ്രീംകോടതിയിൽ എത്തിയത് മാതൃകയായി കാണണം. കവിത ജി. പിള്ള, സുമേഷ് ജോസഫ്, മാത്യു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story