Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വകാര്യബസ്​ സമരം;...

സ്വകാര്യബസ്​ സമരം; വലഞ്ഞ്​ ജനം

text_fields
bookmark_border
p2 lead package * കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസ്​ നടത്തി തൊടുപുഴ: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യബസുകൾ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ജില്ലയില്‍ യാത്രദുരിതമേറി. സ്വകാര്യബസുകള്‍ കൂടുതലായി സര്‍വിസ് നടത്തുന്ന ഹൈറേഞ്ച് മേഖലയിലും ഗ്രാമീണമേഖലകളിലുമാണ്​ യാത്രക്ലേശം കൂടുതലായി അനുഭവപ്പെട്ടത്. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും ബാധിച്ചു. പല കുട്ടികളും സമാന്തര വാഹനങ്ങളെ ആശ്രയിച്ചും രക്ഷിതാക്കൾക്കൊപ്പവുമാണ്​ സ്കൂളിലെത്തിയത്​. ഹൈറേഞ്ചിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് കൂടുതലും സ്വകാര്യബസുകളാണ് സര്‍വിസ് നടത്തുന്നത്. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ യാത്രദുരിതം രൂക്ഷമാണ്​. ഇവിടങ്ങളിൽ ടാക്‌സി വാഹനങ്ങള്‍ ട്രിപ് സര്‍വിസുകള്‍ നടത്തുന്നുണ്ട്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറുരൂപ ആക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ പണിമുടക്ക് നടത്തുന്നത്. ജില്ലയിലും അയൽ ജില്ലകളില്‍നിന്നും എത്തുന്ന അറുനൂറോളം സ്വകാര്യബസുകളും സമരത്തില്‍ പങ്കെടുക്കുന്നതായി സമരക്കാർ പറഞ്ഞു. ദിവസേന 1000 രൂപയോളം നഷ്ടം സഹിച്ചാണ് കൂടുതല്‍ സ്വകാര്യബസുകളും ഇപ്പോള്‍ സര്‍വിസ് നടത്തുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി. ബസ്​ വ്യവസായവുമായി മുന്നോട്ട്​ ഒരടി വെക്കാൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോഴാണ്​ സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും ഇവർ പറഞ്ഞു. കെ.എസ്​.ആർ.ടി.സി കൂടുതലായി ഓടിച്ചത്​ 70 ട്രിപ് തൊടുപുഴ: സ്വകാര്യബസ്​ സമരത്തെത്തുടർന്ന്​ ജില്ലയിൽ കെ.എസ്​.ആർ.ടി.സി കൂടുതലായി ഓടിച്ചത്​ 70 ട്രിപ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിക്കിടന്ന കൂടുതല്‍ ട്രിപ്പുകളും വ്യാഴാഴ്ച കെ.എസ്​.ആർ.ടി.സി നിരത്തിലിറക്കി. തൊടുപുഴ, മൂലമറ്റം ഡിപ്പോകളില്‍നിന്നും കെ.എസ്.ആ.ർ.ടി.സി അധിക സര്‍വിസുകള്‍ നടത്തിയിരുന്നു. തൊടുപുഴയില്‍നിന്ന്​ മൂന്നുബസ്​ അധികമായി ഓടിച്ചു. ഇതു കൂടാതെ 30 റൂട്ടില്‍ അധിക സര്‍വിസും നടത്തി. എന്നാല്‍, യാത്രദുരിതം പരിഹരിക്കാൻ കെ.എസ്​.ആർ.ടി.സി ജില്ലയിലെ ഡിപ്പോകളില്‍നിന്ന് കൂടുതല്‍ സര്‍വിസുകള്‍ നടത്തിയെങ്കിലും കലക്ഷനിൽ ഇതിനനുസരിച്ച വലിയ വർധനയു​ണ്ടായില്ലെന്നാണ്​ അധികൃതർ പറയുന്നത്​. ബസ് സമരം കണക്കിലെടുത്ത് ജനം അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കിയതാണ് തിരക്ക് കുറയാന്‍ കാരണം. സ്വകാര്യബസുകള്‍ പണിമുടക്കിയപ്പോഴും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രക്കാര്‍ പൊതുവെ കുറവായിരുന്നെന്ന് ഡി.ടി.ഒ എ. അജിത്​ പറഞ്ഞു. സമരം തുടരുകയാണെങ്കില്‍ പരമാവധി സര്‍വിസുകള്‍ നിരത്തിലിറക്കാനാണ്​ തീരുമാനമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈറേഞ്ചിൽ ഷട്ടിൽ സർവിസുകൾ ഓടി ​ പീരുമേട്: ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യബസുകൾ പണിമുടക്ക് ആരംഭിച്ചെങ്കിലും ഹൈറേഞ്ചിലെ ചില സ്വകാര്യ ഷട്ടിൽ സർവിസുകൾ പതിവുപോലെ നടത്തി. വാഗമൺ-കുമളി, പശുപാറ-കുമളി തുടങ്ങിയ റൂട്ടിലെ ആറ് സ്വകാര്യബസും തേങ്ങാക്കൽ-വണ്ടിപ്പെരിയാർ, വള്ളക്കടവ്-വണ്ടിപ്പെരിയാർ റൂട്ടിലെയും ബസുകളാണ് പതിവുപോലെ സർവിസ് നടത്തിയത്. സ്വകാര്യബസുകൾ പണിമുടക്കുന്നതിനാൽ പല റൂട്ടിലും യാത്രക്കാർ കുറവായിരുന്നു. കോട്ടയം-കുമളി റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സമരത്തെത്തുടർന്ന്​ വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. സ്വകാര്യബസുകളുടെ കുത്തകയായ കുട്ടിക്കാനം-കട്ടപ്പന റൂട്ടിലും വലിയ യാത്രക്ലേശം അനുഭവ​പ്പെട്ടു. കോട്ടയം-കുമളി റൂട്ടിൽ ഓർഡിനറി ബസുകൾ കുറവായതിനാൽ യാത്രക്കാർ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അധികകൂലി നൽകി യാത്ര ചെയ്യുകയായിരുന്നു. കെ.എസ്.ആർ.ടി.സി അധിക സർവിസ് ഓടിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും കുമളി ഉൾപ്പെടെയുള്ള ഡിപ്പോകളിൽനിന്ന് അധിക സർവിസ് ഉണ്ടായില്ല. പതിവായി ഓടിയിരുന്ന രാവിലെ ഒമ്പതിന് കോട്ടയത്തേക്കുള്ള ഫാസ്റ്റ് സർവിസും മുടങ്ങി. ദേശീയപാതയിൽ അധിക സർവിസ് ഓടിക്കാതിരുന്നതും നിലവിലെ ചില സർവിസ് റദ്ദാക്കിയതിനെത്തുടർന്നും ഡിപ്പോ അധികൃതർക്കെതിരെ യാത്രക്കാരുടെ പ്രതിഷേധവും ഉണ്ടായി. TDL KSRTC സ്വകാര്യബസ്​ സമരത്തെത്തുടർന്ന്​ തൊടുപുഴയിൽ കെ.എസ്​.ആർ.ടി.സി ബസിൽ കയറാനുള്ള യാത്രക്കാരുടെ തിരക്ക്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story