Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസായാഹ്ന ധര്‍ണ നടത്തി

സായാഹ്ന ധര്‍ണ നടത്തി

text_fields
bookmark_border
സായാഹ്ന ധര്‍ണ നടത്തി
cancel
മൂന്നാർ: ദ്വിദിന ദേശീയ പണിമുടക്കിന് മുന്നോടിയായി കോൺഗ്രസ്​ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. മൂന്നാര്‍ പോസ്റ്റ് ഓഫിസ് ജങ്​ഷനിൽ നടന്ന ധര്‍ണ ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്​കരിക്കുന്നതിനെതിരെയും തൊഴിലുറപ്പ് പോലുള്ള തൊഴിലാളി ക്ഷേമ പദ്ധതികളിലെ തുക വെട്ടിക്കുറച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ ഈ മാസം 28,29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കിന്‍റെ ഭാഗമായിട്ടായിരുന്നു ധര്‍ണ. സൗത്ത് ഇന്ത്യന്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ്​ എ.കെ. മണി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ജി. മുനിയാണ്ടി, ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാര്‍, മണ്ഡലം പ്രസിഡന്റ് സിന്താമുദ്ദീര്‍ മൈതീന്‍, മാര്‍ഷ് പീറ്റര്‍, സി.നെല്‍സണ്‍ തുടങ്ങിയവര്‍ പ​​ങ്കെടുത്തു. ചിത്രം 1 മൂന്നാറിലെ സായാഹ്ന ധർണ സി.പി. മാത്യു ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story