Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജേശ്വരി രാജൻ...

രാജേശ്വരി രാജൻ കഞ്ഞിക്കുഴി പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​

text_fields
bookmark_border
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത്​ വൈസ് പ്രസിഡന്‍റായി കോൺഗ്രസിലെ രാജേശ്വരി രാജൻ തെരഞ്ഞെടുക്കപ്പെട്ടു. രാജേശ്വരി രാജന് 10 വോട്ടും എതിർ സ്ഥാനാർഥി സി.പി.എമ്മിലെ ജിഷ സുരേന്ദ്രന് ആറ്​​ വോട്ടും ലഭിച്ചു. സി.പി.ഐ അംഗം ടിൻസി തോമസ് വിട്ടുനിന്നു. ബി.ജെ.പി അംഗത്തിന്‍റെ വോട്ട്​ അസാധുവായി. കോൺഗ്രസ്​ കേരള കോൺഗ്രസ്​ ധാരണ പ്രകാരം കേരള കോൺഗ്രസിലെ സിൽവി സോജൻ രാജിവെച്ചതിനെത്തുടർന്നാണ്​ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 18 അംഗങ്ങളുള്ള കഞ്ഞിക്കുഴിയിൽ യു.ഡി.എഫ് 10, എൽ.ഡി.എഫ് 7 ബി.ജെ.പി ഒന്ന്​ എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് പ്രവർത്തകർ കഞ്ഞിക്കുഴി ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിനിടെ സംഘർഷം തൊടുപുഴ: കഞ്ഞിക്കുഴി ടൗണിൽ കോൺഗ്രസ്​ നടത്തിയ പ്രകടനത്തിനിടെ സംഘർഷം. സി.പി.എമ്മിന്‍റെ ഫ്ലക്സ് ബോർഡ് പ്രകടനത്തിനിടയിൽ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചതായി ആരോപിച്ചാണ്​ ഡി.വൈ.എഫ്.ഐ-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ​ സംഘർഷം ഉടലെടുത്തത്. വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story