Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമ്മർ കോച്ചിങ്...

സമ്മർ കോച്ചിങ് ക്യാമ്പ്​ ഇന്ന്​ മുതൽ

text_fields
bookmark_border
കട്ടപ്പന: ചേറ്റുകുഴി നവജീവൻ സൈക്ലിങ് ക്ലബിന്‍റെ സമ്മർ കോച്ചിങ് ക്യാമ്പ്​ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന് ചേറ്റുകുഴി പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ നടക്കും. ഇതോടനുബന്ധിച്ച്​ കലാ, കായിക, സാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ല സൈക്ലിങ് സമ്മർ കോച്ചിങ് ക്യാമ്പിന്‍റെ ഉദ്​ഘാടനം എം.എം. മണി എം.എൽ.എ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി സന്ദേശം നൽകും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവഹിക്കും. തുടർന്ന് തേനി മുത്തുവും സംഘവും അവതരിപ്പിക്കുന്ന മെഗാ ഗാനമേള. വാർത്തസമ്മേളനത്തിൽ ക്ലബ്​ പ്രസിഡന്‍റ്​ രഘുനാഥൻ കുമ്പളന്താനം, സെക്രട്ടറി മോൻസി മഠത്തിൽ, കൺവീനർ ഷൈൻ ജോസ് കക്കാട്ട്, സൈക്ലിങ് അസോ. ജില്ല കമ്മിറ്റി അംഗം മോഹനൻ കൊച്ചറ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story