Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജോയമ്മ എബ്രഹാം...

ജോയമ്മ എബ്രഹാം പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​

text_fields
bookmark_border
ജോയമ്മ എബ്രഹാം പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​
cancel
നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി കേരള കോണ്‍ഗ്രസ്-എമ്മിലെ ജോയമ്മ എബ്രഹാമിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ഉഷ മണിരാജിനെ രണ്ട് വോട്ടിനാണ് പരാജയപ്പെടുത്തിയത്​. ഇടതുമുന്നണി ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന വിജി അനില്‍കുമാര്‍ 14 മാസം പൂര്‍ത്തിയായതിനെത്തുടര്‍ന്ന്​ മാര്‍ച്ച് രണ്ടിന്​ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്‍റ്​ പദവിയില്‍ ആദ്യ 14 മാസം സി.പി.ഐ, പിന്നീട് 14 മാസം കേരള കോണ്‍ഗ്രസ്-എം, തുടര്‍ന്നുള്ള 32 മാസം സി.പി.എം എന്നിങ്ങനെയാണ് മുന്നണി ധാരണ. 15ാം വാര്‍ഡ് അംഗമാണ് ജോയമ്മ. പ്രസിഡന്‍റ്​ പദവിയില്‍ സി.പി.എം 32 മാസം, സി.പി.ഐ 14 മാസം, കേരള കോണ്‍ഗ്രസ്-എം 14 മാസം എന്നിങ്ങനെയാണ് ധാരണ. 16 അംഗ ഭരണസമിതിയില്‍ എൽ.ഡി.എഫ്​ ഒമ്പത്​, യുഡി.എഫ്​ ഏഴ്​ എന്നിങ്ങനെയാണ് കക്ഷിനില. idl ndkm ജോയമ്മ എബ്രഹാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story