Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:29 AM IST Updated On
date_range 24 March 2022 5:29 AM ISTജലദിന സമ്മേളനം
text_fieldsbookmark_border
തൊടുപുഴ: ജലദിനാചരണ ഭാഗമായി കരിങ്കുന്നം ഗ്രാമപഞ്ചായത്തും ഗാന്ധിജി സ്റ്റഡി സെന്‍ററും കരിങ്കുന്നം സെന്‍റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈബി ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ യു.കെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. ഉപന്യാസമത്സര വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. പ്രോജക്ട് ഓഫിസർമാരായ ഫെസി സണ്ണി സ്വാഗതവും നൗഫൽ സെയ്ത് നന്ദിയും പറഞ്ഞു. അഞ്ജലി വർഗീസ് പരിപാടികൾക്ക് നേതൃത്വം നൽകി. മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ജില്ല സമ്മേളനം തൊടുപുഴ: മൊബൈൽ ഫോൺ റീട്ടെയിൽ അസോസിയേഷൻ ജില്ല സമ്മേളനവും തെരഞ്ഞെടുപ്പും തൊടുപുഴ വ്യാപാരഭവനിൽ നടന്നു. പ്രസിഡന്‍റ് ഷെറീഫ് സർഗത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഒരു വർഷത്തെ പദ്ധതികളുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് രാജു തരണിയിൽ നിർവഹിച്ചു. തൊടുപുഴ മർച്ചന്‍റ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, യൂത്ത് വിങ് പ്രസിഡന്‍റ് താജു എം.ബി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഷെറീഫ് സർഗം (പ്രസി), മുനീർ കെ.എം (ജന. സെക്ര), കിഷോർ (ട്രഷ) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. TDL SHAREEF SARGAM ഷെറീഫ് സർഗം TDL MUNEER മുനീർ കെ.എം 41 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 41 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 69 പേർ കോവിഡ് മുക്തി നേടി. കേസുകളുടെ എണ്ണം: ആലക്കോട് 1, അയ്യപ്പൻകോവിൽ 4, ചക്കുപള്ളം 1, ഇരട്ടയാർ 1, കരിമണ്ണൂർ 1, കട്ടപ്പന 7, കോടിക്കുളം 1, കൊന്നത്തടി 1, മണക്കാട് 1, മരിയാപുരം 3, മുട്ടം 1, നെടുങ്കണ്ടം 3, പാമ്പാടുംപാറ 1, തൊടുപുഴ 4, ഉപ്പുതറ 1, വണ്ടന്മേട് 2, വണ്ടിപ്പെരിയാർ 2, വാത്തിക്കുടി 1, വെള്ളത്തൂവൽ 1, വെള്ളിയാമറ്റം 4. ഉറവിടം വ്യക്തമല്ലാത്ത കേസ് സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story