Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാത്തിക്കുടി...

വാത്തിക്കുടി പഞ്ചായത്തിൽ അവിശ്വാസം ഇന്ന്

text_fields
bookmark_border
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ യു.ഡി.എഫ് നൽകിയ അവിശ്വാസത്തിൽ ചർച്ചയും വോട്ടെടുപ്പും വ്യാഴാഴ്ച നടക്കും. യു.ഡി.എഫ് പാനലിൽ ജയിച്ച്​ പ്രസിഡന്‍റായ സിന്ധു ജോസ് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തിരുന്നു. ഇതേതുടർന്നാണ് യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാർഥിയായി മത്സരിച്ച സിന്ധു ജോസ് മുന്നണി ധാരണപ്രകാരം ഒരു വർഷത്തിനുശേഷം പ്രസിഡന്‍റ്​ പദവി ഒഴിഞ്ഞുനൽകണമെന്നായിരുന്നു ധാരണ. എന്നാൽ, പ്രസിഡന്‍റ്​​ സ്ഥാനത്ത്​ തുടരാനുള്ള സിന്ധു ജോസിന്‍റെ ശ്രമം യു.ഡി.എഫ് എതിർത്തതോടെയാണ് സിന്ധു ജോസ് എൽ.ഡി.എഫിനൊപ്പം ചേർന്നത്​. ഇതോടെ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സിന്ധു ജോസിനെ വിപ്പ് നൽകി അവിശ്വാസത്തിൽ ഒപ്പം നിർത്താനാകും ശ്രമിക്കുക. എന്നാൽ, വിപ്പ് സ്വീകരിക്കാതിരിക്കാനുള്ള ശ്രമം എൽ.ഡി.എഫും സിന്ധു ജോസും സ്വീകരിക്കും. നിലവിൽ ഒമ്പത്​, ഒമ്പത് കക്ഷിനിലയാണ് വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ഉള്ളത്. വിപ്പ് ലംഘിച്ചാൽ സിന്ധു ജോസിനെതിരെ നിയമനടപടികൾക്കും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും യു.ഡി.എഫും ശ്രമിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story