Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചികിത്സ സംവിധാനം...

ചികിത്സ സംവിധാനം പരിമിതം; ദുരിതമൊഴിയാതെ വൃക്കരോഗികള്‍

text_fields
bookmark_border
-തൊടുപുഴ, ഇടുക്കി, കട്ടപ്പന ഗവ.​ ആശുപത്രികളിൽ മാത്രമാണ് ഡയാലിസിസ് സൗകര്യം അടിമാലി: വൃക്കരോഗ പ്രതിരോധത്തിനും രോഗബാധിതരുടെ ചികിത്സക്കും ജില്ലയിൽ കൂടുതല്‍ സംവിധാനം വേണമെന്ന് ആവശ്യം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലായി 15 ഇടങ്ങളിലാണ് ഡയാലിസിസ് സൗകര്യം ഉള്ളത്. ഇതില്‍ തൊടുപുഴ, ഇടുക്കി ജില്ല ആശുപത്രികളിലും കട്ടപ്പന താലൂക്ക്​ ആശുപത്രിയിലും മാത്രമാണ് ഡയാലിസിസ് യൂനിറ്റ്​ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിൽ 431 രോഗികൾ ചികിത്സ തേടുന്നു​. ജില്ലയില്‍നിന്നുള്ള ആയിരത്തിനടുത്ത് രോഗികള്‍ ചികിത്സക്കായി എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളെയും ആശ്രയിക്കുകയാണ്​. സ്വകാര്യമേഖലയിൽ 1200 മുതല്‍ 2000 രൂപ വരെയാണ്​ രോഗികളില്‍നിന്ന് ഈടാക്കുന്നത്​. മാസം അഞ്ചും പത്തും ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക്​ വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുകയാണ്​. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം വര്‍ധിപ്പിച്ചും കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും സൗകര്യമൊരുക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഏഴുലക്ഷത്തോളം രൂപയാണ് ഡയാലിസിസ് യന്ത്രത്തിന്‍റെ വില. അടിമാലി താലൂക്ക്​ ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളോടെയും ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഫയര്‍ എന്‍.ഒ.സി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷമായി ഇതാണ്​ സ്ഥിതി. ഇതിന് പുറമെ നേത്ര ശസ്ത്രക്രിയ തിയറ്റര്‍, ബ്ലഡ് ബാങ്ക് എന്നിവയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story