Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ പരീക്ഷച്ചൂടിലേക്ക്​ ​

text_fields
bookmark_border
തൊടുപുഴ: ഒന്ന്​ മുതൽ ഒമ്പതുവരെ ക്ലാസുക​ളിലെ കുട്ടികൾക്ക്​ ഇനി പരീക്ഷക്കാലമാണ്​. കോവിഡ്​ പ്രതിസന്ധികളെ അതിജീവിച്ച്​ ക്ലാസുകൾ ഓഫ്​ ലൈനാകുകയും സ്​കൂളുകൾ തുറക്കുകയും ചെയ്തതോടെ കുട്ടികൾ ആശ്വാസത്തോടെയാണ്​ പരീക്ഷയെ നേരിടാനൊരുങ്ങുന്നത്​. ബുധനാഴ്ച മുതലാണ്​ ഇവരുടെ വാർഷിക പരീക്ഷ ആരംഭിക്കുന്നത്​​​. ഏപ്രിൽ രണ്ടിന്​​ അവസാനിക്കത്തക്ക രീതിയിലാണ്​ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്​. ജില്ലയിലെ സർക്കാർ, എയ്​ഡഡ്​, അൺ എയ്​ഡഡ്​ സ്കൂളുകളിലായി 92,723 കുട്ടികളാണ്​ ഒന്നുമുതൽ ഒമ്പതു​വരെ ക്ലാസുകളിലായി പരീക്ഷ എഴുതുന്നത്​. പരീക്ഷക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്രവ്യാസ്​ പറഞ്ഞു. ചോദ്യക്കടലാസുകൾ സ്കൂളിൽ എത്തിച്ചിട്ടുണ്ട്​​. ഒന്ന്​ മുതൽ നാലുവരെ വർക്ക്​ ഷീറ്റ്​ മാതൃകയിലാണ്​ ചോദ്യ​പേപ്പർ. അഞ്ച്​ മുതൽ ഒമ്പതുവരെ ചോദ്യ​പേപ്പർ നൽകി വാർഷിക മൂല്യനിർണയം നടത്തും. 31ന്​ പൊതുപരീക്ഷ തുടങ്ങും. ജില്ലയിൽ ഇത്തവണ 11,628 വിദ്യാർഥികളാണ്​ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്നത്​​. പൊളിച്ചിട്ട റോഡിന്‍റെ ടാറിങ്​ വൈകുന്നു; നാട്ടുകാർ ദുരിതത്തിൽ മൂലമറ്റം: കുത്തിപ്പൊളിച്ചിട്ട മൂലമറ്റം-കോട്ടമല റോഡിന്‍റെ ടാറിങ് വൈകുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. വർഷങ്ങളായി പൊളിഞ്ഞുകിടന്ന റോഡ്​ ഹൈകോടതി വിധിയോടെയാണ് നിർമാണം പൂർത്തിയാക്കാൻ തീരുമാനമായത്. എന്നാൽ, മൂന്ന്​ മാസം മുമ്പ്​​ കുത്തിപ്പൊളിച്ചെങ്കിലും റീടാറിങ് നടത്താത്തതിനാൽ ഇതുവഴി ബസ് സർവിസും മുടങ്ങിയിരിക്കുകയാണ്. റോഡ് പൂർണമായും തകർന്നതോടെ കാൽനടപോലും സാധ്യമല്ലാതായി. സോളിങ് പൂർത്തിയാക്കിയശേഷം റോഡ്​ നിർമാണം നിലച്ചതാണ് ദുരിതത്തിന് കാരണം. മെറ്റൽ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് ടാറിങ് വൈകാൻ കാരണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്. മൂലമറ്റം-കോട്ടമല റോഡിൽ മൂലമറ്റത്തുനിന്ന്​ 10.3 കിലോമീറ്റർ റോഡിലെ തകരാറുകൾ പരിഹരിക്കാനാണ് ഫണ്ട് അനുവദിച്ചത്. 2000ത്തിലാണ് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട്​ റോഡ് ഏറ്റെടുപ്പിച്ച് നിർമാണം തുടങ്ങിയത്. രണ്ടു വർഷത്തിനുള്ളിൽ റോഡ് പൂർത്തിയാക്കാമെന്ന ഉറപ്പിലാണ്​ ടെൻഡർ നൽകിയത്. എന്നാൽ, 22 വർഷം പിന്നിട്ടിട്ടും റോഡ് ഇനിയും യാഥാർഥ്യമായില്ല. ആകെ 10.3 കിലോമീറ്റർ ദൂരമുള്ള റോഡിലെ രണ്ട്​ കിലോമീറ്റർകൂടി നിർമിച്ചാൽ റോഡ് പൂർത്തിയാകും. TDL Road കുത്തിപ്പൊളിച്ചിട്ട മൂലമറ്റം-കോട്ടമല റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story