Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഗ്നിരക്ഷ സേനയുടെ...

അഗ്നിരക്ഷ സേനയുടെ സൗകര്യ വികസനത്തിന്​ പ്രത്യേക പരിഗണന -മന്ത്രി

text_fields
bookmark_border
അഗ്നിരക്ഷ സേനയുടെ സൗകര്യ വികസനത്തിന്​ പ്രത്യേക പരിഗണന -മന്ത്രി
cancel
മൂലമറ്റം: അഗ്നിരക്ഷ സേന യൂനിറ്റുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് ഉൾപ്പെടെ സൗകര്യം ഒരുക്കുന്നതിനും പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കെ.എഫ്.എസ്.എ എറണാകുളം മേഖല പരിശീലന ക്യാമ്പ് മൂലമറ്റം അക്വാട്ടിക് സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തും കോവിഡിന്‍റെ അവസരത്തിലും അഗ്നിരക്ഷ സേനാംഗങ്ങൾ ശ്ലാഘനീയ പ്രവർത്തനമാണ് കാഴ്ചവെച്ചത്. മേഖല പ്രസിഡന്‍റ്​ വി. മനോജ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ എറണാകുളം ജില്ല അഗ്നിരക്ഷ സേന ഓഫിസർ എം.എസ് ജോഗി, ജില്ല ഫയർഫോഴ്‌സ് ഓഫിസർ റെജി വി.കുര്യാക്കോസ്, അറക്കുളം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. വിനോദ്, കെ.എഫ്.എ പ്രസിഡന്‍റ്​ ടോം ജോസ് കുന്നേൽ, ടി. ഗോപി, ശശീന്ദ്രബാബു, ടോമി വാളികുളം എന്നിവർ സംസാരിച്ചു. tdl mltm5 കെ.എഫ്.എസ്.എ എറണാകുളം മേഖല പരിശീലന ക്യാമ്പ് മൂലമറ്റം അക്വാട്ടിക് സെന്‍ററിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story