Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയ പണിമുടക്ക്:...

ദേശീയ പണിമുടക്ക്: ജില്ലയിൽ മൂന്ന്​ പ്രചാരണ ജാഥ

text_fields
bookmark_border
കട്ടപ്പന: 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ വിജയത്തിന് സംയുക്ത ട്രേഡ് യൂനിയൻ ജില്ല സമിതി നേതൃത്വത്തിൽ മൂന്ന്​ പ്ര​ചാരണ ജാഥ നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്‌ച വൈകീട്ട്​ നാലിന്​ മൂന്ന്​ ജാഥയും നെടുങ്കണ്ടത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വാഴൂർ സോമൻ എം.എൽ.എ സംസാരിക്കും. 24, 25 തീയതികളിൽ ജാഥകൾ ജില്ലയിൽ പര്യടനം നടത്തും. 26ന് തൊഴിലാളികളും ട്രേഡ് യൂനിയൻ പ്രവർത്തകരും വൈകീട്ട് ഏഴിന്​ വീടുകളിൽ പ്രതിഷേധജ്വാല തെളിക്കും. മാർച്ച് 25, 26, 27 തീയതികളിൽ പന്തംകൊളുത്തി പ്രകടനം എല്ലാ കേന്ദ്രങ്ങളിലും നടത്തും. പണിമുടക്ക്​ ദിനങ്ങളിൽ 45 സമരകേന്ദ്രത്തിൽ തൊഴിലാളികൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നേതാക്കളായ കെ.എസ്‌ മോഹനൻ, ടി.എസ്‌. ബിസി, ടി.ആർ. ശശിധരൻ എന്നിവർ അറിയിച്ചു. പി.എസ്‌. രാജൻ, പി.പളനിവേൽ, കെ.എസ്. മോഹനൻ എന്നിവരാണ്​ ജാഥാ ക്യാപ്‌റ്റൻമാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story