Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:28 AM IST Updated On
date_range 23 March 2022 5:28 AM ISTമുട്ടത്തെ കുടിവെള്ളക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുന്നു
text_fieldsbookmark_border
മുട്ടം: . കാലഹരണപ്പെട്ട 75 കുതിരശക്തിയുള്ള മോട്ടറിന് പകരം 90 കുതിര ശക്തിയുള്ള പുതിയത് സ്ഥാപിക്കാനുള്ള നടപടികളായി. പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ് പുതിയ മോട്ടർ എത്തിക്കുന്നത്. നിറഞ്ഞുകവിഞ്ഞ മലങ്കര ജലാശയം തൊട്ടുമുന്നിൽ ഉണ്ടെങ്കിലും വർഷങ്ങളായി കുടിവെള്ളപ്രശ്നം നിലനിൽക്കുന്ന പ്രദേശമാണ് മുട്ടം. അഞ്ചുലക്ഷം ലിറ്ററിന്‍റെ ടാങ്കും വിതരണ പൈപ്പുകളും രണ്ട് മോട്ടറുകളും ഉണ്ടെങ്കിലും ഇവയെല്ലാം 15വർഷം മുമ്പ് സ്ഥാപിച്ചവയാണ്. കാലഹരണപ്പെട്ട 75, 35 കുതിരശക്തിയുള്ള രണ്ട് മോട്ടറുകളാണ് ഇവിടെയുള്ളത്. പകുതി മാത്രമാണ് നിലവിൽ ഇതിന്‍റെ ശേഷി. ഇതുമൂലം ആഴ്ചയിൽ ഒന്നോ രണ്ടോതവണ മാത്രമാണ് കുടിവെള്ളം വീടുകളിൽ എത്തുന്നത്. പുതിയ മോട്ടർ എത്തുന്നതോടെ നിലവിലെ കുടിവെള്ള ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുമെന്നാണ് ജലവകുപ്പ് അധികൃതർ പറയുന്നത്. മുട്ടത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ആകണമെങ്കിൽ 61.14 കോടിയുടെ നിർദിഷ്ട മുട്ടം -കരിങ്കുന്നം സമ്പൂർണ കുടിവെള്ള പദ്ധതി യാതാർഥ്യമാകണം. നിലവിലെ മാത്തപ്പാറയിലെ പമ്പ്ഹൗസ് നിലനിർത്തി കുതിരശക്തി കൂടിയ മോട്ടറുകൾ സ്ഥാപിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുക. ഇവിടെനിന്ന് പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുചീകരണ ശാലയിലേക്ക് വെള്ളം പമ്പുചെയ്യും. ശുചീകരണ ശേഷം ഇവിടെനിന്ന് കൊല്ലംകുന്ന്, കാക്കൊമ്പ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ, കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ, കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കും. ഇതിൽ കൊല്ലംകുന്ന്, മടത്തിപ്പാറ ഉൾപ്പെടെ ടാങ്കുകൾ നവീകരിക്കുമ്പോൾ ഒമ്പത് ടാങ്കുകൾ പുതുതായി നിർമിക്കും. മുട്ടം കരിങ്കുന്നം കുടിവെള്ള പദ്ധതിയാണെങ്കിൽകൂടി ഒരു കണക്ഷൻ കുടയത്തൂരിലേക്കും നൽകുന്നുണ്ട്. എത്രയും വേഗം പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story