Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:28 AM IST Updated On
date_range 23 March 2022 5:28 AM ISTനല്ലതണ്ണി പുഴ ശുചീകരിച്ചു
text_fieldsbookmark_border
മൂന്നാർ: ലോക ജലദിനത്തോട് അനുബന്ധിച്ച് സന്നദ്ധ സംഘടനകളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുഴ ശുചീകരിച്ചു. മൂന്നാറിലെ നല്ലതണ്ണി പുഴയാണ് ശുചീകരിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദേവികുളം സബ് കലക്ടർ രാഹുല്‍ കൃഷ്ണശര്‍മ ഉദ്ഘാടനം ചെയ്തു. നല്ലതണ്ണി ജങ്ഷനിൽനിന്ന് ടാറ്റാ ജനറല്‍ ആശുപത്രി വരെയുള്ള പുഴയുടെ ഇരുഭാഗങ്ങളും ശുചീകരിച്ചു. മൂന്നാര്‍ പഞ്ചായത്ത്, യു.എന്‍.ഡി.പി, ശുചിത്വ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്ന ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ലോക ജലദിനത്തോട് അനുബന്ധിച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു പുഴ ശുചീകരിക്കുക എന്നതിനപ്പുറം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍കൂടി മുന്നില്‍കണ്ടാണെന്ന് സബ് കലക്ടർ രാഹുല്‍ കൃഷ്ണ പറഞ്ഞു. മൂന്നാര്‍ ഇന്‍റഗ്രൽ സോഷ്യല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊസൈറ്റി, കുറിഞ്ഞി റെസി. അസോസിയേഷന്‍, മൂന്നാര്‍ എൻജിനീയറിങ് കോളജ്, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. രാജേന്ദ്രന്‍, മിസ്റ്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story