Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅയോഗ്യതക്ക്...

അയോഗ്യതക്ക് സ്​റ്റേയില്ല; രാജകുമാരി മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്​ തിരിച്ചടി

text_fields
bookmark_border
അടിമാലി: കൂറുമാറ്റ നിരോധന നിയമപ്രകാരം‍ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമീഷന്‍ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാജകുമാരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ ടിസി ബിനു നല്‍കിയ ഹരജി ഹൈകോടതി സിംഗിള്‍ ബെഞ്ച്​ തള്ളി. ഇതോടെ ടിസിക്ക്​ പഞ്ചായത്ത്​ അംഗത്വവും പ്രസിഡന്‍റ്​ സ്ഥാനവും തിരികെ ലഭിക്കാനുള്ള സാധ്യത മങ്ങി. എന്നാല്‍, സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന്​ സി.പി.എം നേതൃത്വം അറിയിച്ചു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി വിജയിച്ച ടിസി ബിനു 2019ല്‍ കൂറുമാറി സി.പി.എം പിന്തുണയോടെ പ്രസിഡന്‍റായി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതിനല്‍കി. കമീഷന്‍ നടപടി ​വൈകിയതോടെ കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിച്ചാണ് കേസിന്‍റെ വാദം വേഗത്തിലാക്കിയത്. കഴിഞ്ഞ എട്ടിന് ടിസിയെ അയോഗ്യയാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ഇതിനെതിരെ ടിസി നല്‍കിയ കഴിഞ്ഞ 14ന് നൽകിയ ഹരജിയിലാണ്​ സിംഗിൾബെഞ്ച്​ വിധി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story