Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:28 AM IST Updated On
date_range 22 March 2022 5:28 AM ISTമികച്ച പച്ചക്കറി നഴ്സറി കർഷകനെ ആദരിച്ചു
text_fieldsbookmark_border
കട്ടപ്പന: സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി നഴ്സറിക്കുള്ള അവാർഡ് കരസ്ഥമാക്കിയ കർഷകൻ ബിജുവിനെ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻ സിറ്റി ആദരിച്ചു. ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ റീജനൽ ചെയർമാൻ ജിജോ എബ്രഹാം ബിജുവിനെ പൊന്നാടയണിയിച്ച് ഫലകം സമ്മാനിച്ചു. ക്ലബിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ജില്ല സെക്രട്ടറി ഷൈൻ വർഗീസ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം.എം. ജോണി, ബെന്നി തോമസ്, ബോബി ജെ. മാത്യു, അഡ്വ. ജോർജ് വേഴാമ്പത്തോട്ടം, ടി.കെ. പ്രസാദ്, ബെന്നി മുട്ടത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
